സിറിയയിലെ ഭീകര സാന്നിധ്യത്തെ എതിർക്കാൻ പ്രതിജ്ഞയെടുത്ത് റഷ്യൻ, ഇറാൻ, തുർക്കി നേതാക്കൾ

തുർക്കി, റഷ്യൻ, ഇറാൻ എന്നീ രാജ്യങ്ങളിലെ പ്രസിഡന്റുമാർ സിറിയയുടെ വിവിധ ഭാഗങ്ങളിൽ തീവ്രവാദ സംഘങ്ങളുടെയും അവരുടെ അനുബന്ധ സംഘടനകളുടെയും വർദ്ധിച്ച സാന്നിധ്യത്തെയും പ്രവർത്തനങ്ങളെയും ഇറാന്റെ തലസ്ഥാനമായ തെഹ്‌റാനിൽ വെച്ച് നടന്ന ഏഴാം ഉച്ചകോടിയിൽ അപലപിച്ചു. ഐഎസ് ഭീകരരെ എങ്ങനെ തടയുമെന്നതിനെക്കുറിച്ച്  ചർച്ച ചെയ്യുന്നതിനായി തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉറുദു​ഗാൻ, റഷ്യൻ പ്രസിഡന്റ് വ്‌ളാദ്മിർ പുടിൻ, ഇറാന്റെ ഇബ്രാഹിം റെയ്‌സി എന്നിവർ ഇറാന്റെ തലസ്ഥാനമായ അസ്താന ഫോർമാറ്റിലെ ഏഴാം ഉച്ചകോടിയിൽ കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് ചൊവ്വാഴ്ച മാനുഷിക സാഹചര്യവും സിറിയൻ അഭയാർത്ഥികളുടെ സ്വമേധയാ അവരുടെ വീടുകളിലേക്ക് മടങ്ങുന്നതിനെ സംബന്ധിച്ച് അവർ പ്രസ്താവനയിറക്കിയത്. സിറിയയുടേതായിരിക്കേണ്ട എണ്ണ വരുമാനം അനധികൃതമായി പിടിച്ചെടുക്കുന്നതിലും കൈമാറ്റം ചെയ്യുന്നതിലും അവർ ഉച്ചകോടിയിൽ എതിർപ്പ് പ്രകടിപ്പിച്ചു. സിറിയയിലെ ഭീകരതയ്‌ക്കെതിരെ പോരാടാനുള്ള തന്റെ ശ്രമങ്ങൾക്ക് പിന്തുണ നൽകണമെന്ന് ഉറുദുഖാൻ റഷ്യയോടും ഇറാനോടും ആവശ്യപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് ത്രികക്ഷി പ്രസ്താവന വന്നത്. തുർക്കിയുടെ സുരക്ഷയ്ക്ക് ഭീഷണിയായ തീവ്രവാദ സംഘടനകളെ വേരോടെ പിഴുതെറിയുമെന്ന് ഉച്ചക്കോടിയിൽ എല്ലാവരും പ്രതിജ്ഞയെടുത്തു. കൂർദു ഭീ​കര സംഘടന​ഗളെയും സിറിയൻ ഭീകര സം​ഘടന​കളെയും ഭീ​കര സംഘടകളുടെ പട്ടികയിൽ നിന്ന് മുമ്പ് ഒഴിവാക്കിയിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter