ന്വൂനപക്ഷ-ദളിത്  പീഡനത്തിനെതിരെ കാമ്പയിനുമായി മുസ്‌ലിം ലീഗ്

 

ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ന്വൂനപക്ഷ -ദളിത് പീഡനങ്ങള്‍ക്കെതിരെ മതേതര കക്ഷികളെ ഉള്‍പ്പെടുത്തി മാനവികതയിലൂന്നിയ മുന്നേറ്റത്തിന് മുസ്‌ലിം ലീഗ് ദേശീയ തലത്തില്‍ ജനകീയ കാമ്പയിന്‍ സംഘടിപ്പിക്കുമെന്ന് ദേശീയ പ്രസിഡണ്ട്  പ്രൊഫ.ഖാദര്‍ എം. മൊയ്തീന്‍,ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി എന്നിവര്‍ അറിയിച്ചു.
കാമ്പയിനിന്റെ ഉദ്ഘാടനം ജൂലൈ രണ്ടിന് കോഴിക്കോട് മുസ്‌ലിം ലീഗ് ദേശീയ കാര്യ സമിതി ചെയര്‍മാന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിക്കും.
രാജ്യ വ്യാപകമായി നടത്തുന്ന കാംപയിന്‍ ജൂലൈ 18 ന് പാര്‍ലമെന്റ് മാര്‍ച്ചോടെ സമാപിക്കും.
ആവര്‍ത്തിക്കുന്ന പീഡനങ്ങള്‍ മൂലം ജനങ്ങള്‍ ഭയവിഹ്യലരാണ്. ബാലിശമായ വിഷയങ്ങള്‍ പറഞ്ഞ് തല്ലിക്കൊല്ലലും അക്രമിച്ച് കൊലപ്പെടുത്തലുമെല്ലാം ജനാധിപത്യ മതേതര രാജ്യത്ത് നിത്യ സംഭവമായിക്കൊണ്ടിരിക്കുകയാണ്.
ന്വൂനപക്ഷ ദളിത് പീഡനം ഇങ്ങനെ തുടര്‍ന്നാല്‍ ബന്ധപ്പെട്ട വിഭാഗങ്ങള്‍ക്ക വലിയ തോതിലുള്ള അരക്ഷിതാവസ്ഥ ഉണ്ടാവുകയും ചെയ്യും.
ഈ വിഷയത്തില്‍ വംശീയ വെറിയുടെ ഇരയാകേണ്ടിവന്ന ജുനൈദിന്റെ ഗ്രാമം ദേശീയ കമ്മിറ്റി നിയോഗിച്ച സംഘം നാളെ സന്ദര്‍ശിക്കും. ഇ.ടി മുഹമ്മദ് ബഷീര്‍ എ.പി. അബ്ദുല്‍ വഹാബ് എം.പി കുറം അനീസ് തുടങ്ങിയവര്‍ സംഘത്തിന് നേത്യത്തം നല്‍കും.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter