ഡെന്‍മാര്‍ക്കിലും സ്വീഡനിലും ഖുര്‍ആന്‍ കത്തിക്കുന്നതിനെ അപലപിച്ച് ലോകമെമ്പാടുമുള്ള മുസ്‌ലിംകള്‍

ഡെന്‍മാര്‍ക്കിലും സ്വീഡനിലും ഖുര്‍ആന്‍ കത്തിക്കുന്നതിനെ അപലപിച്ച് ലോകമെമ്പാടുമുള്ള മുസ്‌ലിംകള്‍. ഈ ആക്രമണങ്ങളെ ആവിഷ്‌കാര സ്വാതന്ത്ര്യം കൊണ്ട് ന്യായീകരിക്കാനാവില്ലെന്നും അവര്‍ വ്യക്തമാക്കി. പാശ്ചാത്യ രാജ്യങ്ങളില്‍ വര്‍ധിച്ചുവരുന്ന ഖുര്‍ആന്‍ അവഹേളന സംഭവങ്ങളോട് പ്രതിഷേധങ്ങള്‍ രേഖപ്പെടുത്തി ഇറാന്‍,ഇറാഖ്, അള്‍ജീരിയ, ലെബനന്‍ ഫലസ്ഥീന്‍ തുടങ്ങിയ രാജ്യങ്ങളിലെ ജനങ്ങള്‍ തെരുവിലിറങ്ങുകയും സംഭവത്തെ അപലപിക്കുകയും ചെയ്തിരുന്നു. 

അവര്‍ എന്ത് ചെയ്താലും എത്ര വെറുത്താലും അല്ലാഹുവിന്റെ ഗ്രന്ഥം മുസ്‌ലിംകളുടെ ഹൃദയങ്ങളില്‍ സംരക്ഷിക്കപ്പെട്ടിരിക്കുന്നുവെന്നും വിശുദ്ധ ഗ്രന്ഥം കത്തിക്കുന്നവരെ വിവരമില്ലാത്തവര്‍ എന്ന് വിശേഷിപ്പിക്കാനേ കഴിയൂവെന്നും അല്‍ അഖ്‌സ മസ്ജിദ് പ്രഭാഷകന്‍ യൂസുഫ് അബു സുനൈന്‍ പറഞ്ഞു. 

ഒരു മുസ്‌ലിം എന്ന നിലയില്‍ ഈ നടപടികളെ ശക്തമായി അപലിക്കുന്നുവെന്നു ഇത്തരം ചെയ്തികളെ അംഗീകരിക്കാനാവില്ലെന്നും കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണമെന്നും ഇറാന്‍ നിവാസികളായ മെഹ്ദിയ റഹ്മാനി,സാതിന്‍ സുഹ്‌റ വെന്ദ്, അലാ ഖുളൈര്‍ തുടങ്ങിയവര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ ന്യായീകരിക്കാനാവില്ലെന്ന് അള്‍ജിരിയക്കാരയ സുലൈമാന്‍ മഹ്മൂദി,മുറാദ് ബുലാം, എന്നിവര്‍ വ്യക്തമാക്കി.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter