ജയില്‍ മോചിതനായി ഗദ്ദാഫിയുടെ മകന്‍ സൈഫുല്‍ ഇസ്‌ലാം

മുന്‍ ലിബിയന്‍ നേതാവ് കേണല്‍ മുഅമ്മര്‍ ഗദ്ദാഫിയുടെ മകന്‍ സൈഫുല്‍ ഇസ്‌ലാമിനെ മോചിപ്പിച്ചതായി റിപ്പോര്‍ട്ട്. ലിബിയയിലെ ഒരു സായുധ സംഘം അവരുടെ ഫേസ്ബുക്ക് പേജിലാണ് ഇക്കാര്യം വെളിപെടുത്തിയത്. ആറു വര്‍ഷത്തെ തടവിനു ശേഷമാണ് സൈഫ് മോചിതനാവുന്നത്. എന്നാല്‍ സെയ്ഫ് പൊതുജനങ്ങള്‍ക്കു മുന്നില്‍ പ്രത്യക്ഷപ്പെട്ടിട്ടില്ല. റമദാനിലെ പൊതുമാപ്പിന്റെ ഭാഗമായാണ് സൈഫിനെ മോചിപ്പിച്ചത്.

2011 നവംബറില്‍ ദക്ഷിണ ലിബിയയിലെ വാദി അല്‍ഹയാ ജില്ലയിലെ ഉബരിയില്‍വെച്ച് നൈജറിലേക്ക് കടക്കാന്‍ ശ്രമിക്കവെയാണ് സൈഫ് പിടിയിലാവുന്നത്. പിന്നീട് 2015ല്‍ ലിബിയയിലെ ഒരു കോടതി അദ്ദേഹത്തിന് വധശിക്ഷയും വിധിച്ചിരുന്നു. വധശിക്ഷയുണ്ട്. മുന്‍ ഇന്റലിജന്‍സ് മേധാവി അബ്ദുല്ല സെനൂസ്സിയും ഖദ്ദാഫിയുടെ കീഴില്‍ അവസാനത്തെ പ്രധാനമന്ത്രിയായിരുന്ന അല്‍ ബഗ്ദാദി അല്‍ മഹ്മൂദിയും ഉള്‍പെടെ ഗദ്ദാഫിയുടെ അടുത്ത എട്ട് അനുയായികള്‍ക്കും സൈഫിനൊപ്പം വധശിക്ഷ വിധിച്ചിരുന്നു.

സൈഫുല്‍ ഇസ്‌ലാമിന്റെ പിതാവായ മുഅമ്മര്‍ ഗദ്ദാഫി 2011 ഒക്ടോബറിലാണ് കൊല്ലപ്പെട്ടത്. ഗദ്ദാഫിയുടെ എട്ടു മക്കളില്‍ രണ്ടാമനാണ് സൈഫുല്‍ ഇസ്‌ലാം. ലണ്ടന്‍ സ്‌കൂള്‍ ഓഫ് എകണോമിക്‌സില്‍ നിന്ന് പിഎച്ച്ഡി എടുത്ത സൈഫിന്റെ ഇംഗ്ലീഷ് ഭാഷയിലെ പ്രാവീണ്യം അദ്ദേഹത്തെ ഗദ്ദാഫിയുടെ വലംകയ്യാക്കി. പലപ്പെഴും പിതാവിന്റെ സൈനിക വക്താവായി പൊതുവേദികള്‍ പ്രത്യക്ഷപ്പെടുന്നത് സൈഫ് ആയിരുന്നു.

ഗദ്ദാഫിയുടെ മൂന്നു മക്കള്‍ പ്രക്ഷോഭത്തിനിടെ കൊല്ലപ്പെട്ടിരുന്നു.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter