പ്രതിസന്ധി റമദാനില്‍ തന്നെ പരിഹരിക്കാന്‍ സഊദി മുന്നോട്ട് വരണം: ഉര്‍ദുഗാന്‍
വിശുദ്ധ മാസമായ റമദാന്‍ അവസാനിക്കുന്നതിന് മുമ്പ് തന്നെ ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കാന്‍ സഊദി രാജാവ് സല്‍മാന്‍ മുന്‍ കയ്യെടുക്കണമെന്ന് തുര്‍ക്കി പ്രസിഡണ്ട് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍.
മുസ്‌ലിം രാജ്യങ്ങള്‍ മുസ്‌ലിംകള്‍ക്ക് മേല്‍ വിലക്ക് ചുമത്തെരുതെന്നും ഉര്‍ദുഗാന്‍ അഭിപ്രായപ്പെട്ടു.
സഊദി അറേബ്യയും സഖ്യ രാജ്യങ്ങളും സാമ്പത്തികമായും നയതന്ത്രപരമായുമുള്ള ഉപരോധമാണ് ഖത്തറിനോട് കഴിഞ്ഞ ഒരാഴ്ചയായി തുടരുന്നത്. വര്‍ഷങ്ങളായി അറബ് രാഷ്ട്രങ്ങള്‍ നിലനിര്‍ത്തിപ്പോന്ന ബന്ധത്തിനുള്ള വിള്ളല്‍ കൂടിയാണിത്.
ഭീകരവാദത്തിന് ഖത്തര്‍ ഇറാനും അനുബന്ധകക്ഷികള്‍ക്കും ഫണ്ട് സ്വരൂപിക്കുന്നുവെന്നായിരുന്നു അവരുടെ ആരോപണം. എന്നാല്‍ ഖത്തര്‍ എല്ലാ ആരോപണങ്ങളെയും നിഷേധിക്കുകയും ചെയ്തിരുന്നു.ഗള്‍ഫ് രാഷ്ട്രങ്ങളുടെ ഉപരോധം ഇസ്‌ലാമിക ലോകത്തിന് തന്നെ തിരിച്ചടിയാണെന്ന് മനസ്സിലാക്കി തുര്‍ക്കിയാണിപ്പോള്‍ ഖത്തറിനെ പിന്തുണക്കുന്നത്.
"തുറന്ന സംഭാഷണത്തിലൂടെ റമദാനിന് മുമ്പ് തന്നെ പ്രതിസന്ധികള്‍ അവസാനിപ്പിക്കണം, സഊദി അറേബ്യ രാജാവ് സല്‍മാന്‍ ആണ് അതിന് മുന്‍ കയ്യെടുക്കേണ്ടത്". ഉര്‍ദുഗാന്‍ വിശദീകരിച്ചു.