റോഹിങ്ക്യന്‍ മുസ്‌ലിംകള്‍ക്ക് പൗരത്വം നല്‍കാന്‍ മ്യാന്മറിനോട് ആവശ്യപ്പെട്ട് യു.എന്‍.

 

റോഹിങ്ക്യന്‍ മുസ്‌ലിംകള്‍ക്ക് സാധാരണ ജീവിതം നയിക്കാന്‍ മ്യാന്മര്‍ ഭരണകൂടം പൗരത്വം നല്‍കണമെന്നാവശ്യപ്പെട്ട്  ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ ആന്റണിയേ ഗ്വട്ടേഴ്‌സ്.
മ്യാന്മറിലെ അക്രമം ഭയന്ന് ബംഗ്ലാദേശിലേക്ക് പലായനം ചെയ്ത 380,000 റോഹിങ്ക്യന്‍ മുസ്‌ലിംകളെ അന്താരാഷ്ട്രാ സമൂഹം സഹായിക്കാന്‍ തയ്യാറാവണമെന്നും അദ്ധേഹം പറഞ്ഞു.
സൈന്യത്തിന്റെ നടപടി നിറുത്തിവെക്കുക, അക്രമം അവസാനിപ്പിക്കുക, നാടുവിട്ടവരെ തിരിച്ച് കൊണ്ട് വന്ന് സാധാരണ ജീവിതം നയിക്കാനുള്ള അവകാശങ്ങള്‍ നല്‍കുക എന്നിവ മ്യാന്മര്‍ ഭരണകൂടത്തോട് ഞാന്‍ ആഹ്വാനം ചെയ്തിട്ടുണ്ട്.
യു.എന്‍ ജനറല്‍ അസംബ്ലിക്ക് ശേഷമുള്ള പ്രഥമ പത്ര സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ധേഹം.
കഴിഞ്ഞ ആഴ്ചയില്‍ മ്യാന്മറില്‍ നിന്ന് 125000 റോഹിങ്ക്യകളാണ് ബംഗ്ലാദേശിലേക്ക് കടന്നതെന്ന് നേരെത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
മാനുഷിക പരിഗണകള്‍ക്കാവശ്യമായതെന്തും റോഹിങ്ക്യന്‍ മുസ്‌ലിംകള്‍ക്ക നല്‍കണമെന്ന് ഞാന്‍ എല്ലാ രാജ്യങ്ങളോട് ആഹ്യാനം ചെയ്യുകയാണെന്ന് അദ്ധേഹം പറഞ്ഞു.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter