വായിക്കണം; കൊള്ളാവുന്നത്
- ഹനീഫ് റഹ്മാനി പനങ്ങാങ്ങര
- Jun 4, 2021 - 08:47
- Updated: Jun 6, 2021 - 13:03
സത്യാന്വേഷി ഒരിക്കൽ ഗുരുവിനോട് ചോദിച്ചു: അറിവുകളെ നാം തെരഞ്ഞെടുക്കേണ്ടതുണ്ടോ?
ഗുരു പറഞ്ഞു: തീർച്ചയായും. കാരണം അറിവ് രണ്ടു വിധമുണ്ട്. സത്യത്തിലേക്ക് നയിക്കുന്നതുമുണ്ട്. വഴിചുറ്റിക്കുന്നതുമുണ്ട്. അതിനാൽ ഹൃദയത്തിൽ വെളിച്ചം പകരാൻ ഉതകുന്നവ തെരഞ്ഞെടുക്കാൻ നമുക്കാവണം. ആത്മാവിൽ വെളിച്ചം പകരാത്ത അറിവുകളും വായനകളും നഷ്ടമാണ്. ആഹാരത്തെപ്പോലെയാണ് അറിവുകളും. രുചികരമായതെല്ലാം വാരിവലിച്ചു തിന്നിരുന്നവർ ശരീരത്തിന് രോഗം ബാധിക്കുമ്പോഴാണ് നിയന്ത്രണം പാലിക്കാൻ നിർബന്ധിതരാവുന്നത്. അതുപോലെ ആസ്വാദ്യകരമായി അനുഭവപ്പെടുന്നതൊക്കെ വായനക്കെടുക്കുന്നവർ അത് ആത്മാവിനെ സാരമായി ബാധിച്ചതായി തിരിച്ചറിയുമ്പോഴേക്ക് സമയം വൈകിയിരിക്കും."
അറിവ് ആത്മാവിന്റെ ഭക്ഷണമാണ്. അല്ലാഹുവിലേക്കുള്ള വെളിച്ചമാണ്. അല്ലാഹുവിന്റെ നാമത്തിൽ വായിക്കുക എന്ന ആഹ്വാനവുമായാണല്ലോ ഖുർആൻ അവതരിച്ചത് തന്നെ. അതിനാൽ നല്ലത് വായിക്കണം. ഉപകാരപ്രദമായത് കണ്ടെത്തണം. എല്ലാം അറിവല്ലേ? പരന്ന വായന വേണ്ടേ? എന്നൊക്കെ ആലോചിക്കുന്നവരുണ്ടാവും. വേണം അറിവ് പ്രദാനം ചെയ്യുന്നവ പരമാവധി വായിക്കണം. കണ്ടെത്തണം. അങ്ങനെ വിജ്ഞാനത്തിൻ്റെ ചക്രവാളങ്ങൾ കീഴടക്കണം. എന്നാൽ അപകടം പതിയിരിക്കുന്നവയും അനാവശ്യമായവും അകറ്റിവെക്കാൻ കരുതലുണ്ടതാവണം. വായന മരിച്ചുവെന്ന് ഇടക്കാലത്ത് വിലപിച്ചിരുന്ന അവസ്ഥയിൽ നിന്ന് മാറി ഇന്ന് സാമൂഹികമാധ്യമങ്ങൾ വായനയുടെ വലിയ സാധ്യതകളാണ് തുറന്നിട്ടിരിക്കുന്നത്. ജാഗ്രത കാണിച്ചില്ലെങ്കിൽ സമയം മാത്രമല്ല നഷ്‌ടമാവുക. ജീവിതം തന്നെ കൈവിട്ടുപോകും.
വായിച്ചു തള്ളലല്ല, വായിച്ചു കൊള്ളലാണ്. അതുകൊണ്ടുതന്നെ കൊള്ളാവുന്നതേ വായിക്കൂ എന്ന ശാഠ്യം കൊണ്ടുനടക്കണം.
"ഉപകാരപ്രദമല്ലാത്ത അറിവില്‍ നിന്ന് നിന്നോട് ഞാന്‍ കാവലിനെ ചോദിക്കുന്നു" എന്ന് പ്രവാചകർ സ്വ. പ്രാർത്ഥിക്കാറുണ്ടായിരുന്നു. [മുസ്‌ലിം]
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment