ഗസ്സയിലെ ഇസ്രയേല്‍ വംശഹത്യക്കെതിരെ തുറന്നടിച്ച് നൊബേല്‍ ജേതാവ് തവക്കുല്‍ കര്‍മാന്‍

ഗസ്സയില്‍ ഇസ്രയേല്‍ വംശഹത്യ നടത്തുകയാണെന്ന് നൊബേല്‍ സമ്മാന ജേതാവ് തവക്കുല്‍ കര്‍മാന്‍.ഫ്രാന്‍സിസ് മാര്‍പ്പാപ്പ സ്ഥാപിച്ച ഫ്രാട്ടെല്ലി ടുട്ടി ഫൗണ്ടേഷന്‍ വത്തിക്കാനില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അവര്‍.ഗസ്സയിലെ ഫലസ്ഥീന്‍ ജനതക്കുനേരെ നടക്കുന്ന വംശഹത്യക്കും വംശീയ ഉന്മൂലനത്തിനും മുന്നില്‍ ലോകം നിശബ്ദമാണെന്ന് കര്‍മാന്‍ പറഞ്ഞു. കര്‍മാനെതിരെ പ്രതിഷേധവുമായി ഇസ്രയേല്‍ രംഗത്തെത്തി.ഇസ്രയേല്‍ എംബസി വത്തിക്കാനില്‍ അധികൃതരെ നേരിട്ട്കണ്ടാണ് പ്രതിഷേധം അറിയിച്ചത്. കര്‍മാന്‍ നുണപറയുകയാണെന്നും സെമിറ്റിക് വിരുദ്ധ പ്രസംഗമാണ് അവര്‍ നടത്തിയതെന്നും ഇസ്രയേല്‍ പറഞ്ഞു.നൊബേല്‍ സമ്മാന ജേതാക്കളും രാഷ്ട്രീയ നേതാക്കളും കത്തോലിക്ക സഭയിലെ ഉന്നതരും ഉള്‍പ്പെടുന്ന സദസ്സ് വന്‍കരഘോഷത്തോടെയാണ് കര്‍മാന്റെ പ്രസംഗത്തെ സ്വീകരിച്ചത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter