തീവ്രവാദത്തിനെതിരെ കൈകോര്‍ത്ത് തുര്‍ക്കിയും ഗ്രീസും

തുര്‍ക്കിയും ഗ്രീസും ഭീകരതക്കെതിരായ പോരാട്ടത്തില്‍ പരസ്പര ധാരണ ശക്തമാക്കുകയാണെന്ന് തുര്‍ക്കി പ്രസിഡണ്ട് റജബ് തയ്യിബ് ഉര്‍ദുഗാന്‍.
നമ്മുടെ പ്രദേശത്തിന്റെ ഭാവിയില്‍ തീവ്രവാദ ഗ്രൂപ്പുകള്‍ക്ക് സ്ഥാനമില്ലെന്ന് നാം സമ്മതിക്കുന്നുവെന്ന് തുര്‍ക്കി തലസ്ഥാനമായ അങ്കാറയില്‍ ഗ്രീക്ക് പ്രധാനമന്ത്രി കിറിയാക്കോസ് മിറ്റ്‌സോതാകിസുമൊന്നിച്ചുള്ള വാര്‍ത്ത സമ്മേളനത്തില്‍ ഉര്‍ദുഗാന്‍ പറഞ്ഞു.

അങ്കാറയും ഏഥന്‍സും തമ്മിലുള്ള പ്രശ്‌നങ്ങള്‍ സംഭാഷണത്തിലൂടെയും നല്ല അയല്‍പക്കബന്ധങ്ങളിലൂടെയും പരിഹരിക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്നും ഇക്കാര്യം കഴിഞ്ഞ വര്‍ഷത്തെ ഏഥന്‍ പ്രഖ്യാപനത്തില്‍ പറഞ്ഞിരുന്നതായും ഉര്‍ദുഗാന്‍ വ്യക്തമാക്കി.ഗ്രീസുമായുള്ള ഉഭയക്ഷി വ്യാപാരം കഴിഞ്ഞ വര്‍ഷം 6 ബില്യണ്‍ ഡോളറായിരുന്നത് ഇത്തവണ 10 ബില്യണ്‍ ഡോളറിലേക്കെത്തിക്കാനാണ് ശ്രമിക്കുന്നതെന്നും ഉര്‍ദുഗാന്‍ കൂട്ടിച്ചേര്‍ത്തു.ഗ്രീസിലെ തുര്‍ക്കി ന്യൂനപക്ഷത്തിന്റെ അവകാശങ്ങള്‍ നിറവേറ്റാന്‍ നമ്മുടെ ബന്ധങ്ങളിലെ പോസിറ്റീവ് അന്തരീക്ഷം ഗുണകരമാവുമെന്നും അദ്ധേഹം അടിയവരയിട്ടു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter