വിശുദ്ധ ഖുര്‍ആനെതിരെയുള്ള തുടര്‍ ആക്രമണങ്ങളെ ചെറുക്കാന്‍ ഒ.ഐ.സിയും തുര്‍ക്കിയും

സ്വീഡനിലും നെതര്‍ലന്‍ഡിലും ഇക്കഴിഞ്ഞ ദിവസങ്ങളിലായി തുടര്‍ന്നുവരുന്ന വിശുദ്ധ ഖുര്‍ആനെതിരെയുള്ള ആക്രമണങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്ത് തുര്‍ക്കിയും ഒ.ഐ.സിയും.സ്വീഡനിലെയും നെതര്‍ലന്‍ഡിലെയും വിശുദ്ധ ഖുര്‍ആനെതിരായ അക്രമങ്ങളും അതിനോടനുബന്ധിച്ച് ലോകത്തിന്റെ പ്രതികരണങ്ങളും തുര്‍ക്കി വിദേശ കാര്യമന്ത്രി മെവുലുത് കാവുസ്ലോഗുവും ഒ.ഐ.സി ജനറല്‍ സെക്രട്ടറി ഹുസൈന്‍േ ഇബ്രാഹീം താഹയും വിലയിരുത്തി. തുര്‍ക്കി വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.

ഇക്കഴിഞ്ഞ ജനുവരി 21 ന് തീവ്രവലതുപക്ഷ സ്വീഡീഷ്-ഡാനീഷ്-രാഷ്ട്രീയ നേതാവ് റാസ്മസ് പലുദാന്‍ സ്റ്റോക്ക് ഹോമിലെ തുര്‍ക്കിഷ് എംബസിക്ക് പുറത്ത് പോലീസിന്റെ മേലധികാരികളുടെയും സംരക്ഷണത്തില്‍ വിശുദ്ധ ഖുര്‍ആന്റെ കോപ്പി കത്തിച്ചിരുന്നു. സംഭവത്തെ തുടര്‍ന്ന് അറബ് രാജ്യങ്ങളില്‍ നിന്നും ഇസ്‌ലാമിക ലോകത്തും വ്യാപകമായി അപലപിച്ചിരുന്നു. 

തൊട്ടടുത്ത ദിവസം തീവ്രവലതുപക്ഷ രാഷ്ട്രീയക്കാരനും ഇസ്‌ലാമോഫോബിയ ഗ്രൂപ്പായ പെഗിഡയുടെ നേതാവുമായ എഡ്വിന്‍ വാഗന്‍സ്വെല്‍സ് വിശുദ്ധ ഖുര്‍ആനില്‍ നിന്ന് പേജുകള്‍ ചീന്തുകയും അത് കത്തികയും അതിന്റെ വീഡിയോ ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
ഈ രണ്ട് സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തില്‍ ഒ.ഐ.സിയുടെയും തുര്‍ക്കിയുടെയും നീക്കങ്ങള്‍ ഏറെ പ്രതീക്ഷ നല്‍കുന്നതാണ്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter