ട്രംപിന്റെ മുസ്‌ലിം വിരുദ്ധത നീക്കം ചെയ്ത് യു.എസ്.സുപ്രീംകോടതി

 

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുസ്‌ലിം വിരുദ്ധതക്കു കനത്ത തിരിച്ചടി. ആറു മുസ്‌ലിം രാഷ്ട്രങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിലക്കേര്‍പ്പെടുത്തിയ ട്രംപിന്റെ ഉത്തരവ് നടപ്പാക്കാനാവില്ലെന്ന് യു.എസ് സുപ്രീംകോടതിയുടെ വിധി. ട്രംപിന്റെ ഉത്തരവ് സ്‌റ്റേ ചെയ്ത കീഴ്‌ക്കോടതി വിധി ശരിവെച്ചാണ് സുപ്രീംകോടതിയുടെ നടപടി.മുസ്‌ലിം രാഷ്ട്രങ്ങളിലുള്ളവരെ വിലക്കിയ നീക്കം ഭരണഘടനാ തത്വങ്ങള്‍ ലംഘിക്കുന്നതാണ്. മതാടിസ്ഥാനത്തില്‍ വേര്‍തിരിവ് സൃഷ്ടിക്കുന്നതാണ് ഉത്തരവെന്ന് പ്രഥമദൃഷ്ട്യ വ്യക്തമാണെന്ന് കോടതി വ്യക്തമാക്കി. അതേസമയം, കോടതി ഉത്തരവ് നിരാശാജനകമാണെന്നും ദേശീയ സുരക്ഷ കണക്കിലെടുക്കാതെ ഉത്തരവ് തള്ളിയത് ശരിയായില്ലെന്നും വൈറ്റ്‌ഹൈസ് വാക്താവ് പ്രതികരിച്ചു.ഇറാന്‍, ലിബിയ, സൊമാലിയ, സുഡാന്‍, സിറിയ, യെമന്‍ എന്നീ മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് വിലക്കേര്‍പ്പെടുത്തിയത്.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter