ഇസ്‌ലാമോഫോബിയയെ നേരിടാന്‍  ആദ്യമായി പ്രത്യേക പ്രതിനിധിയെ തെരഞ്ഞെടുത്ത് കാനഡ

ഇസ്‌ലാമോഫോബിയയെ നേരിടാന്‍ തങ്ങളുടെ ആദ്യത്തെ പ്രത്യേക പ്രതിനിധിയെ നിയമിച്ചതായി കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ വ്യക്തമാക്കി.മനുഷ്യാവകാശ പ്രവര്‍ത്തകയും മുന്‍മാധ്യമ പ്രവര്‍ത്തകയുമായ അമീര്‍ അല്‍ഗവാബിയെയാണ് നിയമിച്ചത്.കാനഡയിലെ ആന്റി-ഹേറ്റ് നെറ്റ് വര്‍ക്കിംഗിന്റെ സ്ഥാപകാംഗവും രാജ്യത്തെ ഏറ്റവുംവലിയ മുസ്‌ലിം സംഘടനയായ എന്‍.സി.സി.എം (നാഷണല്‍ കൗണ്‍സില്‍ ഓഫ് കനേഡിയന്‍ മുസ്‌ലിംസ്) സ്ഥാപിക്കുന്നതില്‍ നിര്‍ണയാക പങ്കും വഹിച്ച അമീര്‍ അല്‍ഗവാബിയുടെ നിയമനം തീര്‍ത്തും പ്രതീക്ഷവഹമാണ്. 

ഇസ്‌ലാമോഫോബിയ, വംശീയത, വംശീയ വിവേചനം,അസഹിഷ്ണുത തുടങ്ങിയവക്കെതിരെ ഭരണകൂടത്തിന്റെ പോരാട്ടത്തിന് പ്രത്യേക പ്രതിനിധിയെന്ന നിലയില്‍ അല്‍ഗവാബി നേതൃത്വം നല്‍കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് മാധ്യമങ്ങളെ അറിയിച്ചു. 
പ്രത്യേകിച്ചും ഇസ്‌ലാമോഫോബിയ ഭീഷണി മറികടക്കുന്നതില്‍ അമീര്‍ അല്‍ഗവാബിയുടെ നയങ്ങളും ഉപദേശങ്ങളും ട്രൂഡോ സര്‍ക്കാറിന് നിര്‍ണായകമാവും. 38 മില്യണ്‍ ജനസംഖ്യയുള്ള കാനഡയില്‍ 1.8 മില്യണ്‍ മുസ്‌ലിംകളാണുള്ളത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter