റമദാന്‍ 27ാം രാവില്‍ അഖ്‌സയില്‍ പ്രാര്‍ത്ഥനക്കെത്തിയത് രണ്ടുലക്ഷം പേര്‍

അധിനിവേശ സേനയുടെ കടുത്ത ഉപരോധങ്ങള്‍ക്കിടയിലും റമദാന്‍ 27ാം രാവായ കഴിഞ്ഞ ദിവസം മസ്ജിദുല്‍ അഖ്‌സയില്‍ പ്രാര്‍ത്ഥനക്കെത്തിയത് രണ്ടുലക്ഷം ഫലസ്ഥീനികള്‍.ഗസ്സയില്‍ ഒക്ടോബര്‍ 7ന് ഇസ്രയേല്‍ അധിനിവേശം ആരംഭിച്ചതുമുതല്‍ അഖ്‌സ പള്ളിയില്‍ ആരാധകര്‍ക്കായി ഏറ്റവും കൂടുതല്‍പേര്‍ തടിച്ചുകൂടിയത് ലൈലത്തുല്‍ ഖദ്ര്‍ പ്രതീക്ഷിക്കപ്പെട്ട വെള്ളിയാഴ്ചയായിരുന്നു.ഇക്കാര്യം വഫ വാര്‍ത്ത ഏജന്‍സിയാണ് പുറത്തുവിട്ടത്.
വിശ്വാസികള്‍ 27ാം രാവിലെ തറാവീഹ് നിസ്‌കാരത്തിനും വെള്ളിയാഴ്ച ജുമുഅക്കുമാണ് ഒഴുകിയെത്തിയത്.അഖ്‌സ കോംപൗണ്ടില്‍ ആയിരങ്ങള്‍ പ്രാര്‍ത്ഥന നിര്‍വഹിക്കുന്നതിന്റെ വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു.ഹമാസ് അനുകൂല മുദ്രാവാക്യങ്ങളും ഉയര്‍ന്നിരുന്നു.ഇതിനിടെ മുദ്രവാക്യം മുഴക്കിയവര്‍ക്കെതിരെ ഇസ്രയേല്‍ സേന കണ്ണീര്‍വാതകം പ്രയോഗിച്ചു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter