ഇസ്രയേല്‍ ബോംബാക്രമണം മുസ്‌ലിംകളെയും ക്രിസ്താനികളെയും ഒരുപോലെ ലക്ഷ്യമിടുന്നുവെന്ന് ഫലസ്ഥീന്‍ പ്രസിഡണ്ട്

ഇസ്രയേല്‍ ബോംബാക്രമണം  മുസ്‌ലിംകളെയും ക്രിസ്ത്യാനികളെയും ഒരുപോലെ ലക്ഷ്യം വെച്ചുള്ളതാണെന്ന് ഫലസ്ഥീന്‍ പ്രസിഡണ്ട് മഹ്മൂദ് അബ്ബാസ് പറഞ്ഞു.' ക്രിസ്തുവിന്റെ ജന്മ സ്ഥലമായ ബത്‌ലഹേം (വെസ്റ്റ് ബാങ്കിലെ ഫലസ്ഥീന്‍ നഗരം)  അഭൂതപൂര്‍വമായ ദുഖം അനുഭവിക്കുകയാണ്.'
നിലവിലെ ഇസ്രയേല്‍ ആക്രമണം 1948 ലെ നക്ബയെ ഓര്‍മ്മപ്പെടുത്തുന്നുവെന്നും പ്രസിഡണ്ട് വ്യക്തമാക്കി.

ഇസ്രയേല്‍ സ്ഥാപിതമായതിനെ തുടര്‍ന്ന് 1948 ല്‍ ഏകദേശം 800,000 ഫലസ്ഥീനികളെ അവരുടെ വീടുകളില്‍ നിന്നും ഭൂമിയില്‍ നിന്നും ബലമായി പുറത്താക്കിയ സംഭവമായിരുന്നു നക്ബ ദുരന്തം.

ക്രിസ്മസ് അവധി ദിനത്തില്‍ ഇസ്രയേല്‍ സൈന്യം ഇവാഞ്ചലിക്കല്‍ ബാപ്റ്റിസ്റ്റ് ആശുപത്രി, ഓര്‍ത്തഡോക്‌സ് സാസ്‌കാരിക കേന്ദ്രം, ഗ്രീക്ക് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഹാള്‍, ഹോളി ഫാമിലി ചര്‍ച്ച് കൂടാതെ ഗാസയിലെ പള്ളികള്‍, സ്‌കൂളുകള്‍ ആശുപത്രികള്‍ എന്നിവടങ്ങളില്‍ ക്രൂരമായി ബോംബെറിഞ്ഞുവെന്നും ആക്രമണത്തില്‍ ക്രിസ്ത്യനായും മുസ്‌ലിം തമ്മില്‍ വേര്‍തിരിവില്ലെന്നും അബ്ബാസ് പറഞ്ഞു.

ഫലസ്ഥീന്‍ ജനത സ്വതന്ത്രവും സമ്പൂര്‍ണ്ണ പരമാധികാരവുമുള്ള രാഷ്ട്രത്തിന് വേണ്ടിയുള്ള പോരാട്ടം തുടരുമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. നേരത്തെ ഫലസ്ഥീനിലെ പല ക്രിസ്ത്യന്‍ വിഭാഗങ്ങളും ഗാസയിലെ ജനങ്ങളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter