അത്തിപ്പറ്റ ഉസ്താദ് ജീവചരിത്ര ഗ്രന്ഥം  പ്രകാശനം ചെയ്തു

പ്രമുഖ സൂഫിവര്യനും ശാദുലി ത്വരീഖത്തിന്റെ ഇന്ത്യയിലെ ശൈഖുമായ അത്തിപ്പറ്റ ഉസ്താദിന്റെ സമ്പൂര്‍ണ്ണ ജീവചരിത്രം എസ്.കെ.എസ്.എസ്.എഫിന്റെ മുപ്പതാം വാര്‍ഷിക പ്രഖ്യാപന സമ്മേളനത്തില്‍ സമസ്ത പ്രസിഡണ്ട് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പ്രകാശനം ചെയ്തു.

ചരിത്ര ഗവേഷകനായ മുജീബ് തങ്ങള്‍ കൊന്നാരാണ് ജീവചരിത്രം തയ്യാറാക്കിയത്. ഉസ്താദിന്റെ ജീവിത ഘട്ടങ്ങളെ കാലാനുക്രമമായി തയ്യാറാക്കിയ ഈ കൃതിക്ക് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളാണ് അവതാരിക എഴുതിയിരിക്കുന്നത്. ഇസ്‌ലാമിക് സാഹിത്യ അക്കാദമിയാണ് പ്രസിദ്ധീകരിച്ചത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter