ജര്‍മനിയുടെ ഭീഷണിക്ക് മുന്നറിയിപ്പുമായി ഉര്‍ദുഗാന്‍

 

ജര്‍മനിയുടെ ഭീഷണിക്ക് മുന്നറിയിപ്പുമായി ഉര്‍ദുഗാന്‍.തുര്‍ക്കിയെ ആക്ഷേപിക്കാന്‍ മാത്രം ജര്‍മനിക്ക് ശക്തിയില്ലെന്ന് തുര്‍ക്കി പ്രസിഡണ്ട് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍.ജര്‍മനി ഉയര്‍ത്തിയ ഭീഷണിക്കും സാമ്പത്തിക നയങ്ങള്‍ക്കും മറുപടി പറയുകയായിരുന്നു അദ്ധേഹം.
എന്റെ ജര്‍മന്‍ സുഹൃത്തുക്കളോട് എനിക്ക് ഓര്‍മപ്പെടുത്താനുള്ളത്, തുര്‍ക്കിയെ അപകീര്‍ത്തിപ്പെടുത്താന്‍ ഒരു നിലക്കും നിങ്ങള്‍ക്ക് ശക്തിയില്ല,
ഉര്‍ദുഗാന്‍ പ്രതികരിച്ചു.
തുര്‍ക്കിയിലെ അനിയന്ത്രിതമായി തുടരുന്ന അറസ്റ്റിനെതിരെ ജര്‍മന്‍ വിദേശകാര്യ മന്ത്രി സിഗ്മര്‍ ഗബ്രിയേല്‍ നേരത്തെ  വിമര്‍ശനമുന്നയിച്ചിരുന്നു, ജര്‍മന്‍ സാമ്പത്തിക മന്ത്രി വോള്‍ഫ് ഗ്യാങ്ങ് ശ്യാബ്ള്‍ തുര്‍ക്കിയിലെ നിയമനടപടികള്‍ക്കെതിരെ ഭീഷണി ഉയര്‍ത്തുകയും ചെയ്തിരുന്നു.
ഈ രണ്ട് പ്രസ്താവനകള്‍ക്കെതിരെ ഉര്‍ദുഗാന്‍ പ്രതികരിക്കുകയും മുന്നറിയിപ്പ് നല്‍കുകയും ചെയ്തുവെന്ന് ആന്തലോഗ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter