മുസ്‌ലിം ക്രൈസ്തവ സമാധാനം ഉറപ്പാക്കണം: ഫ്രാന്‍സിസ് മാര്‍പാപ്പ

ബാഗ്ദാദ്: മുസ്‌ലിംകളും ക്രിസ്ത്യാനികളും സമാധാനത്തിനായി ഒരുമിച്ച് നില്‍ക്കണം എന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. പ്രവാചകന്‍ ഇബ്‌റാഹീം നബിയുടെ ജന്മദേശം എന്ന് വിശ്വസിക്കപ്പെടുന്ന ഉറില്‍ നടന്ന സര്‍വമത സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നാലു ദിവസമാണ് മാര്‍പാപ്പ ഇറാഖിലുണ്ടാവുക. ഇതോടെ ഇറാഖ് സന്ദര്‍ശിക്കുന്ന പ്രഥമ മാര്‍പാപ്പയായി ഫ്രാന്‍സിസ് മാര്‍പാപ്പ.

ഇറാഖില്‍ മതസാഹോദര്യവും സമാധാനവും ദൃഢമാക്കുന്നതില്‍ തന്റെ സന്ദര്‍ശനം ഉപകരിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കനത്ത സുരക്ഷയില്‍ ബുള്ളറ്റ് പ്രൂഫ് വാഹനത്തിലാണ് മാര്‍പാപ്പയുടെ യാത്രകള്‍. ഇറാഖില്‍ അദ്ദേഹത്തിന് വന്‍സ്വീകരണമാണ് ലഭിച്ചത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter