കത്‌വ സംഭവം പുറംലോകത്തെത്തിച്ച അഡ്വ.താലിബ് ഹുസൈന് ജാമ്യം

ജമ്മു-കശ്മീരിലെ കത്‌വയില്‍, ഏഴ് വയസ്സുകാരി പെണ്‍കുട്ടിയെ ക്രൂരമായി കൂട്ടബലാത്സംഗം ചെയത സംഭവം പുറലോകത്ത് എത്തിക്കുകയും അഭിഭാഷകനും മനുഷ്യവകാശ പ്രവര്‍ത്തകനുമായ താലിബ് ഹുസൈനാണ് ജാമ്യം്. കത്‌വ സംഭവം പുറംലോകത്ത് എത്തിച്ചതിനെ തുടര്‍ന്ന്  കള്ളക്കേസില്‍ കുടുക്കി തടവിലാക്കുകയായിരുന്നു അദ്ധേഹത്തെ..ജയിലില്‍ കടുത്ത പീഡനങ്ങള്‍ക്കും ഭീഷണിക്കും താലിബ് വിധേയമായതായി മനുഷ്യാവകാശ പ്രവര്‍ത്തകര്‍ അറിയിച്ചു.

പീഡനാരോപണത്തെ തുടര്‍ന്ന് ജൂലൈ 31 നാണ് ജമ്മു-കാശ്മിര്‍ സാംബ പോലിസ് താലിബിനെ അറസ്റ്റ് ചെയ്യുന്നത്. എന്നാല്‍ കേസുമായി ബന്ധപ്പെട്ട് തുടക്കം മുതലേ പോലീസ് ഭാഷ്യത്തില്‍ വൈരുദ്ധ്യങ്ങള്‍ ഉണ്ടായിരുന്നതായി അഭിഭാഷക-മനുഷ്യാവകാശ സംഘടനകള്‍ പറഞ്ഞു.

കത്‌വ വിഷയത്തില്‍ കുറ്റക്കാര്‍ക്കിതിരായ നിയമപോരാട്ടത്തില്‍ മുന്നില്‍ നില്‍ക്കുകയും പ്രക്ഷോഭം നയിക്കുകയും ചെയ്ത താലിബ് ഹുസൈന് നേരത്തെ വിവിധ തീവ്ര ഹിന്ദുത്വ ഗ്രൂപ്പുകളില്‍ നിന്നും ഭീഷണി നേരിടുകയും ചെയ്തിരുന്നു.

Related Posts

Leave A Comment

ASK YOUR QUESTION

Voting Poll

Get Newsletter