ആരാധനാലയങ്ങളില്‍ മതം നോക്കാതെ സ്ത്രീ പ്രവേശനം; ഹരജി തള്ളി ഹൈക്കോടതി
- Web desk
- Nov 4, 2018 - 15:46
- Updated: Nov 4, 2018 - 15:46
പ്രായമോ മതമോ പരിഗണിക്കാതെ സ്ത്രീകളെ ആരാധനാലയങ്ങളില്‍ പ്രവേശിപ്പിക്കണമെന്ന ഹരജി ഡല്‍ഹി ഹൈക്കോടതി തള്ളി.
ചീഫ് ജസ്റ്റിസ് രാജേന്ദ്രമേനോന്‍, ജസ്‌ററിസ് വി.കെ റാവു എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് ഹരജി തള്ളിയത്.
ക്ഷേത്രങ്ങളിലും മുസ് ലിം പള്ളികളിലും ചര്‍ച്ചിലും മറ്റു ആരാധനാലയങ്ങളിലും മതമോ പ്രായമോ നോക്കാതെ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കണമെന്നായിരുന്നു ഹരജിക്കാരന്റെ പ്രധാന ആവശ്യം.
ഹരജിയില്‍ പറയുന്ന ആരാധനാലയങ്ങള്‍ തങ്ങളുടെ പരിധിയില്‍ വരുന്നതല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഹരജി തള്ളിയത്.
അഡ്വ.സഞ്ജീവ് കുമാറാണ് ഹരജി നല്‍കിയിരുന്നത്.
ആര്‍ത്തവകാലത്തുള്‍പ്പടെ സ്ത്രീകളെ മതപരിഗണനയില്ലാതെ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കുക,പൂജാരി,ഇമാം,വികാരി എന്നീ സ്ഥാനങ്ങളില്‍ സ്ത്രീകളെ നിയമിക്കുക തുടങ്ങിയ ആവശ്യങ്ങളും ഹരജിയിലുണ്ടായിരുന്നു.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment