പ്രമുഖ പ്രഭാഷകന്‍ എം.എ മൗലവി വിലാതപുരം അന്തരിച്ചു

ആറുപതിറ്റാണ്ടിലധികം മത പ്രഭാഷണ പ്രബോധന രംഗത്ത് സജീവ സാനിധ്യമായിരുന്ന പ്രമുഖ വാഗ്മിയും പണ്ഡിതനുമായിരുന്ന എം.എ മൗലവി വിലാതപുരം അന്തരിച്ചു. 85 വയസ്സായിരുന്നു.
വാര്‍ധക്യ സഹജമായ പ്രയാസങ്ങളെ തുടര്‍ന്ന് വീട്ടില്‍ വിശ്രമത്തിലായിരുന്നു.30 വര്‍ഷത്തോളം കുന്നുമ്മക്കര ജുമാമസ്ജിദിലും പിന്നീട് എടച്ചേരി പുത്തന്‍പള്ളിയിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. തലായി ജുമുഅത്ത് പള്ളി കമ്മിറ്റി, തലായി നജ്മുല്‍ഹുദ മദ്രസ കമ്മിറ്റി എന്നിയുടെ പ്രസിഡണ്ടായിട്ടുണ്ട്.
1960 കളില്‍ നാദാപുരം നിയോജകമണ്ഡലം മുസ്‌ലിം ലീഗ് കമ്മറ്റി വൈസ് പ്രസിഡണ്ടായിരുന്നു. പുറമേരി വിലാതപുരത്തെ മലോല്‍ അബ്ദുറഹ്മാന്‍ മൗലവിയാണ് പിന്നീട് എം.എ വിലാതപുരം എന്ന പേരില്‍ അറിയപ്പെട്ടത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter