കാളാവ് സൈതലവി മുസ്‌ലിയാര്‍ സ്മാരക പുരസ്‌കാരം ഫൈസല്‍ നിയാസ് ഹുദവിക്ക്
- Web desk
- Nov 9, 2023 - 17:18
- Updated: Nov 9, 2023 - 18:56
മികച്ച ഇസ്‌ലാമിക ഗ്രന്ഥത്തിന്, അബൂദാബി സുന്നിസെന്റര്‍ ഏര്‍പ്പെടുത്തിയ, കാളാവ് സൈതലവി മുസ്‌ലിയാര്‍ സ്മാരക പുരസകാരത്തിന്, ഇസ്‌ലാം ഓണ്‍ വെബ് സി.ഇ.ഒ ഫൈസല്‍ നിയാസ് ഹുദവിയെ തെരഞ്ഞെടുത്തു. ബുക് പ്ലസ് പുറത്തിറക്കിയ, ഇസ്‌ലാമിക് ഫൈനാന്‍സ്: പ്രയോഗവും കര്‍മശാസ്ത്രവും എന്ന ഗ്രന്ഥമാണ് അവാര്‍ഡിന് അര്‍ഹത നേടിയത്. ഒരു ലക്ഷം രൂപയും മൊമൊന്റോയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. ഈ മാസം 11 ന്, തിരൂര്‍ എ.എസ്.സി വ്യാപാര-സാംസ്‌കാരിക സമുച്ചയത്തില്‍ നടക്കുന്ന പരിപാടിയിലാണ് അവാര്‍ഡ് നല്‍കുന്നത്.
സമസ്ത കേന്ദ്ര മുശാവറ അംഗം അബ്ദുസ്സലാം ബാഖവി വടക്കേകാട്, ഡോ.എന്‍.എ.എം അബ്ദുല്‍ ഖാദര്‍, ഓണമ്പിള്ളി മുഹമ്മദ് ഫൈസി എന്നിവരടങ്ങിയ ജൂറിയാണ് അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുത്തത്. 2015 മുതല്‍ മലയാളത്തില്‍ പുറത്തിറങ്ങിയ ഇസ്‍ലാമിക് ഗ്രന്ഥങ്ങളില്‍ നിന്നാണ് നിയാസ് ഹുദവിയുടെ ഇസ്‍ലാമിക് ഫൈനാന്‍സ് തെരഞ്ഞെടുക്കപ്പെട്ടത്. കാളാവ് സൈതലവി മുസ്‌ലിയാരുടെ സ്മരണക്കായി, അബൂദാബി സുന്നി സെന്റര്‍ ഏര്‍പ്പെടുത്തിയ പുരസ്കാരത്തിന്റെ പ്രഥമ ജേതാവാണ് ഫൈസല്‍ നിയാസ് ഹുദവി.
കൊല്ലം കൊല്ലൂര്‍വിള വൈനഗര്‍ സ്വദേശിയായ ഫൈസല്‍ നിയാസ് ഹുദവി, ഉസ്മാനിയ സര്‍വകലാശാലയില്‍ നിന്ന് സോഷ്യോളജി-പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദവും ആസാം ഡൗണ്‍ടൗണ്‍ സര്‍വകലാശാലയില്‍ നിന്ന് എം.ബി..എയും നേടിയിട്ടുണ്ട്. ഖത്തര്‍ ആഭ്യന്തര മന്ത്രാലയത്തില്‍ ജോലിചെയ്യുന്ന അദ്ദേഹം, ഇസ്‍ലാമിക് ഫൈനാന്‍സില്‍ പ്രഭാഷണങ്ങളും വിവിധ കോഴ്സുകളും നടത്താറുണ്ട്. മലയാളവും ഇംഗ്ലീഷും അടക്കം ആറ് ഭാഷകളില്‍ ലഭ്യമായ സമ്പൂര്‍ണ്ണ വെബ് പോര്‍ട്ടല്‍ ഇസ്‍ലാം ഓണ്‍വെബ് ഉള്‍പ്പെടെയുള്ള വിവിധ ദഅ്‍വാ പദ്ധതികള്‍ നടത്തി വരുന്ന മിഷന്‍സോഫ്റ്റ് ഫൌണ്ടേഷന്റെ സ്ഥാപകനും തുടക്കം മുതലേ സി.ഇ.ഒയുമാണ് നിയാസ് ഹുദവി.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment