കഷോഗിയുടെ കൊലപാതികളെ സംരക്ഷിക്കാനുള്ള ശ്രമങ്ങള്‍  നടക്കുന്നു: ഉര്‍ദുഗാന്‍

തന്റെ രാജ്യത്തെ ഇസ്തംബൂളിലെ കോണ്‍സുലേറ്റില്‍ വെച്ച് കൊല്ലപ്പെട്ട സഊദി മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ കഷോഗിയുടെ കൊലപാതികളെ സംരക്ഷിക്കുന്ന രാഷ്ട്രീയക്കളികള്‍ നടക്കുന്നുവെന്ന് തുര്‍ക്കി പ്രസിഡണ്ട് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍.

തുര്‍ക്കി അറ്റോണി ജനറല്‍ സഊദി ഉദ്യോഗസ്ഥനോട് ആരാണ് കൊലചെയ്യാന്‍ കല്‍പിച്ചെന്ന് ആരാഞ്ഞെന്നും ഉര്‍ദുഗാന്‍ പറഞ്ഞു. സഊദി ചീഫ് പ്രോസിക്യൂട്ടര്‍ ഈ കേസ് ഇപ്പോഴും വേണ്ടവിധം അന്വേഷിച്ചില്ലെന്നാണ് പറഞ്ഞതെന്നും ഉര്‍ദുഗാന്‍ വ്യക്തമാക്കി.

ജമാല്‍കഷോഗിയുടെ കൊലപാതകത്തെ കുറിച്ച് അകാരണമായ തടസ്സങ്ങള്‍ പറയേണ്ടതില്ലെന്നും ഉര്‍ദുഗാന്‍ വിശദീകരിച്ചു.

ജര്‍മന്‍ ചാന്‍സലര്‍ ആന്‍ഗലെ മെര്‍ക്കല്‍, റഷ്യന്‍ പ്രസിഡണ്ട് വ്‌ലാഡ്മിര്‍ പുടിന്‍, ഫ്രഞ്ച്  പ്രസിഡണ്ട് ഇമ്മാനുവല്‍ മാക്രോണ്‍ തുടങ്ങിയവരുമായി കഷോഗിയുടെ മരണത്തെ കുറിച്ച് അവര്‍ക്കറിയാത്ത വിവരങ്ങള്‍ കൈമാറിയെന്നും അദ്ധേഹം വ്യക്തമാക്കി.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter