ശാസ്ത്രവും ഗവേഷണവും ഇസ്‌ലാമിക ഐക്യത്തിന്റെ അടിസ്ഥാനമാവണം: യു.എ.ഇ മന്ത്രി

ലോകത്തിന്റെ ഐക്യത്തിന്റെ അടിസ്ഥാനം ശാസ്ത്രമാകണമെന്ന് യു.എ.ഇ മന്ത്രി ശൈഖ് നഹ്‌യാന്‍ ബിന്‍ മുബാറക് പറഞ്ഞു.അബുദാബിയില്‍ നടക്കുന്ന ലോക മുസ്‌ലിം കമ്യൂണിറ്റീസ് കൗണ്‍സിലിന്റെ ദ്വിദിന സമ്മേളനത്തില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ധേഹം. 

ഐക്യത്തിന്റെ ബാനറില്‍ കഴിഞ്ഞ ദിവസം ആരംഭിച്ച പരിപാടിയില്‍ യു.എ.ഇ, റഷ്യ, തുര്‍ക്കി, സിറിയ, ഈജിപ്ത്, അസര്‍ബൈജാന്‍ തുടങ്ങിയ രാഷ്ട്രങ്ങളില്‍ നിന്നുള്ള മുസ്‌ലിം മത നേതാക്കള്‍ പരിപാടിയില്‍ പങ്കെടുത്തു. സമ്മേളനത്തില്‍ മുസ്‌ലിം സമുദായത്തെ ഒന്നിപ്പിക്കുന്നതിന്റെ മതപരവും സാമൂഹികവും രാഷ്ട്രീയവുമായ ഘടങ്ങള്‍ വിദഗ്ദര്‍ പരിശോധിച്ചു. 

'ഞാന്‍ ഒരു സ്‌പെഷ്യലിസ്റ്റൊന്നുമല്ല, എന്നാല്‍ ശാസ്ത്രത്തിന്റെയും അറിവിന്റെയും മതമാണ്  ഇസ്‌ലാം. അതിനാല്‍ ശാസ്ത്രവും ഗവേഷണവും മുസ്‌ലിം ഐക്യത്തിന്റെ അടിത്തറയായി മാറേണ്ടത് പ്രധാനമാണ് ' ശൈഖ് നഹ്‌യാന്‍ പറഞ്ഞു. 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter