ബാബരി കേസ് ഈ മാസം 29 ന് പരിഗണിക്കും

അയോധ്യയില്‍ ബാബരി മസ്ജിദ്  നിലനിന്ന ഭൂമിയുടെ ഉടമസ്ഥാവകാശ കേസ് പരിഗണിക്കാന്‍ ഭരണഘടനബെഞ്ച് രൂപീകരിച്ചു.

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗെഗോയ്, ജഡ്ജ്മാരായ എസ്.എ ബോബ്‌ഡെ,ഡി.വൈ ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍, എസ് അബ്ദുല്‍ നസീര്‍ എന്നിവരാണ് ബെഞ്ചില്‍. ഈ മാസം 29 ന് അഞ്ചംഗ ബെഞ്ച് കേസ് പരിഗണിക്കും. അന്തിമവാദം കേള്‍ക്കുന്ന തിയ്യതിയും സമയക്രമവുമാകും 29 ന്് തീരുമാനിക്കുക.
ഈ മാസം 10 നാണ് ഇതിന് മുമ്പ് കേസ് പരിഗണിച്ചത്. അന്ന് ഭരണഘടന ബെഞ്ച് മുതിര്‍ന്ന ജഡ്ജി യു.യു സി ലളിത് പിന്മാറിയിരുന്നു. ഇതിന് പുറമെ അഞ്ചംഗ ബെഞ്ചിലെ ജസ്‌ററിസ്  രമണയെ  കൂടി മാറ്റിയാണ് അബ്ദുള്‍ നസീറിനെയും അശോഖ് ഭൂഷണെയും ഉള്‍പ്പെടുത്തിയത്.
പള്ളി നിലനിന്ന ഭൂമി മൂന്നായി വീതിച്ചുകൊണ്ടുള്ള 2010 ലെ അലഹബാദ് ഹൈക്കോടതിയുടെ  ലക്‌നോ ബെഞ്ചിന്റെ വിധി ചോദ്യം ചെയ്യുന്ന 14 ഹരജികളാണ് സുപ്രീംകോടതിയിലുള്ളത്.

  •  

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter