ഈജിപ്തിലെ ഭീകരാക്രമണത്തെ അപലപിച്ച് മുസ്‌ലിം വേള്‍ഡ് ലീഗ് 

ഈജിപ്തിലെ സീനായില്‍ നടന്ന ഭീകരാക്രമണത്തെ  അപലപിച്ച് മുസ്‌ലിം വേള്‍ഡ് ലീഗ്. ആക്രമണത്തില്‍ നിരവധി സേനാഗംങ്ങള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 

ഇത്തരം ആക്രമണങ്ങളിലൂടെ ഈജിപ്തിനെ തളര്‍ത്താന്‍ തീവ്രവാദികള്‍ ശ്രമിക്കണ്ടയെന്നും ഈജിപ്തിന്റെ നിശ്ചയദാര്‍ഢ്യവും ഭീകരതയെ നേരിടാനും ഉന്മൂലനം ചെയ്യാനമുള്ള കരുത്ത് വര്‍ധിപ്പിക്കുകയേ ചെയ്യൂവെന്നും  മുസ്‌ലിം വേള്‍ഡ് ലീഗ് ജനറല്‍ സെക്രട്ടറി ഡോ.മുഹമ്മദ് ബിന്‍ അബ്ദുല്‍ കരീം ഈസ പറഞ്ഞു.

ഈ ഘട്ടത്തില്‍ ഈജിപ്തിന് വേണ്ടി ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുമെന്നും മരിച്ചവരുടെ കുടുംബത്തിന്റെ അനുശോചനത്തില്‍ പങ്ക് ചേരുന്നുവെന്നും  പരിക്കേറ്റവര്‍ക്ക എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്ന്  ആശംസിക്കുന്നുവെന്നും അദ്ധേഹം പറഞ്ഞു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter