രണ്ടാംഘട്ട യമന്‍ സമാധാന ചര്‍ച്ചക്ക് തയ്യാറായി ജോര്‍ദാന്‍
യമന്‍ സര്‍ക്കാരും ഹൂഥിവിമതരും തമ്മിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ രണ്ടാംഘട്ട സമാധാന ചര്‍ച്ചക്ക ആഥിതേയഥ്യം വഹിക്കാന്‍ ഒരുങ്ങി ജോര്‍ദാന്‍.
യമനിലെ യു.എന്‍ പ്രതിനിധി മാര്‍ട്ടിന്‍ ഗ്രിഫ്തിസ് ആവശ്യപ്പെട്ടത് പ്രകാരം വരുന്ന ആഴ്ച സമാധാന ചര്‍ച്ച നടത്താന്‍ നടത്താന്‍ ജോര്‍ദാന്‍ തയ്യാറാണ്,
ജോര്‍ദാന്‍ മന്ത്രാലയ വ്യക്താവ് സുഫ്‌യാന്‍ ഖുദ പറഞ്ഞു.
ഇത്തണവത്തെ സമാധാന ചര്‍ച്ചയില്‍ യമന്‍ സര്‍ക്കാറിന്റെയും ഹൂഥിവിമതരും തമ്മിലെ തടവുപുള്ളികളെ കൈമാറ്റം ചെയ്യുന്ന വിഷയവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇക്കഴിഞ്ഞ ജനുവരിയില്‍ ജോര്‍ദാനില്‍ വെച്ച് തടവുകാരെ കൈമാറ്റം ചെയ്യുന്നത് സംബന്ധിച്ച ഒന്നാം ഘട്ട സമാധാന ചര്‍ച്ച നടന്നിരുന്നു.
ഡിസംബര്‍ 13 ന് സ്വീഡനില്‍ വെച്ച് നടന്ന സമാധാന ചര്‍ച്ചയിലായിരുന്നു ഹുദൈദയില്‍ വെടിനിറുത്തല്‍ പ്രഖ്യാപിച്ചിരുന്നത്. 2014 മുതല്‍ യമന്‍ യുദ്ധഭീതിയിലാണ്.തലസ്ഥാനമായ സന അടക്കമുള്ള പ്രദേശങ്ങള്‍ വിമതരാണ് നിയന്ത്രിക്കുന്നത്.