ഫലസ്ഥീന് പ്രശ്നം അവസാനിപ്പിക്കാന്‍ ലോകരാജ്യങ്ങള്‍ വേണ്ടത് ചെയ്യണം: ദക്ഷിണാഫ്രിക്ക
ഗാസമുനമ്പില്‍ നടന്നുകൊണ്ടിരിക്കുന്ന ഫലസ്ഥീനികളുടെ വംശഹത്യക്കെതിരെ കണ്ണടയ്ക്കരുതെന്ന് ഇസ്രയേലിന്റെ സഖ്യകക്ഷികള്‍ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര സമൂഹത്തോട് ദക്ഷിണാഫ്രിക്ക.
'ഇസ്രയേല്‍ നടത്തുന്ന കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ ക്രൂരതയുടെയും വിദ്വേഷത്തിന്റെയും അങ്ങേയറ്റമാണ്, അക്രമാസകക്തമായ അടിച്ചമര്‍ത്തലിന്റെ മനസ്സിലാക്കാന്‍ കഴിയാത്ത തലങ്ങളിലേക്ക് വ്യാപിച്ചിരിക്കുന്നു.നിരപരാധികളായ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള ഫലസ്ഥീനികളെ പീഡിപ്പിക്കുന്നത് അവസാനിപ്പിക്കാന്‍ ലോകം കൂടുതല്‍ കാര്യങ്ങള്‍ ചെയ്യണം'- ദക്ഷിണാഫ്രിക്കന്‍ പ്രസിഡണ്ട് സിറില്‍ റമാഫോസ പ്രസ്താവനയില്‍ പറഞ്ഞു.
റഫക്കെതിരായ ഇസ്രയേല്‍ സൈനിക ആക്രണത്തിന്റെ ഫലമായി ഗാസയിലെ ഫലസ്ഥീന് ജനതയെ വംശഹത്യയില്‍ ഗുരുതരമായ അവകാശ ലംഘനങ്ങളുണ്ടെന്നും അവയില്‍ നിന്ന് സംരക്ഷണം നേടാന്‍ അടിയന്തര ഉത്തരവിനായി ദക്ഷിണാഫ്രിക്ക അന്തരാഷ്ട നീതിന്യായ കോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും പ്രസിഡണ്ട് വ്യക്തമാക്കി.
തെക്കന്‍ ഗാസ മുനമ്പില്‍ ഇസ്രയേല്‍ സൈന്യം ഗാസയില്‍ ആക്രമണം ശക്തമാക്കിയതെിനെ തുടര്‍ന്ന് 1.5 ദശലക്ഷം ഫലസ്ഥീനികളുടെ ആവാസ കേന്ദ്രമാണ് റാഫ.
കഴിഞ്ഞ വര്‍ഷം അവസാനവും ദക്ഷിണാഫ്രിക്ക നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഇസ്രയേല്‍ ക്രൂരതകള്‍ യു.എന്‍ കോടതിയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.യു.എസിലെയും ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലെയും യൂണിവേഴ്സിറഅറി വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം തന്റെ രാജ്യം വളരെയധികം പ്രോത്സാഹിപ്പിക്കുന്നുവെന്നും പ്രസിഡണ്ട് റമാഫോസ കൂട്ടിച്ചേര്‍ത്തു.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
ഈ റമദാനിൽ നിങ്ങൾ ഉദ്ദേശിച്ചത് പോലെ ഖുർആൻ പാരായണവും മറ്റു ഇബാദത്തുകളും ചെയ്യാൻ നിങ്ങൾ എന്ത് വഴിയാണ് സ്വീകരിക്കുന്നത് .
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment