ജറൂസലം വിഷയത്തില്‍ അടിയന്തര യോഗം ചേര്‍ന്ന് ഒ.ഐ.സി

 

ജറൂസലമിലെയും അല്‍-അഖ്‌സ മസ്ജിദിലെയും വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ അടിയന്തര യോഗം ചേര്‍ന്ന് ഒ.ഐ.സി (ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ് ലാമിക് കോപറേഷന്‍). ഒ.ഐ.സിയില്‍ അംഗങ്ങളായ രാജ്യങ്ങളിലെ വിദേശ മന്ത്രിമാരും പ്രധാന മുതിര്‍ന്ന ഉദ്യോഗസ്ഥരുമാണ് തുര്‍ക്കിയിലെ ഇസ്തംബൂളില്‍ ചേര്‍ന്ന യോഗത്തില്‍ കാര്യങ്ങളെ വിലയിരുത്തി സംസാരിച്ചത്.
അല്‍-അഖ്‌സ മസ്ജിദിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതടക്കമുള്ള സമകാലിക വിഷയങ്ങള്‍ക്കും ജറൂസലമിലും പരിസരത്തും ഇസ്രയേല്‍ ജൂതവത്കരണം നടത്താനിരിക്കുന്നതിരെയുള്ള നയരൂപീകരണത്തിനും പ്രഥമ പരിഗണന വേണമെന്ന് യോഗം ആവശ്യപ്പെട്ടു.
ഫലസ്ഥീന്‍ മുസ്‌ലിംകളുടെ അസ്ഥിത്വം സംരക്ഷിക്കാനും അല്‍-അഖ്‌സ മസ്ജിദും ജറൂസലമും ഇസ്‌ലാമിന്റ അടയാളങ്ങളായി നിലനിര്‍ത്താനും കൂട്ടായ ശ്രമം തുടരുമെന്നും മന്ത്രിമാര്‍ യോഗത്തില്‍ പറഞ്ഞു.
1967 മുതല്‍ ഫലസ്ഥീനിന്റെ മണ്ണ് അധിനിവേശത്തിലൂടെയും അന്താരാഷ്ട്ര നിയമ ലംഘനത്തിലൂടെയും ഇസയേല്‍ കൈവശപ്പെടുത്തിയിരിക്കുകയാണെന്നുള്ള സന്ദേശം ലോകജനതയിലേക്ക് മുസ്‌ലിം ലോകത്തിന്റെ സന്ദേശമായി കൈമാറാന്‍ യോഗത്തില്‍ ധാരണയായി.
കഴിഞ്ഞ ജൂലൈ 14 ന് അല്‍ -അഖ്‌സ മസ്ജിദില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മാത്രം കൈകാര്യം ചെയ്യാന്‍ യോഗം നടത്തിയിരുന്നു.തുടര്‍ന്ന് ജൂലൈ 20-21 തിയ്യതികളില്‍ അസര്‍ബൈജാനില്‍ ദ്വിദ്വിന കോണ്‍ഫറന്‍സും സംഘടിപ്പിച്ചിരുന്നു.
ഫലസ്ഥീന്‍ സംരക്ഷിക്കാന്‍ ഇസ്രയേല്‍ അതിക്രമങ്ങള്‍ക്കെതിരെ നിരന്തര ചെറുത്തു നില്‍പ്പ് ഫലം കാണുമെന്ന പ്രതീക്ഷയിലാണ് ഒ.ഐ.സി ഇത്തരം ചര്‍ച്ചകള്‍ സംഘടിപ്പിക്കുന്നതെന്ന് സംഘാകടര്‍ മാധ്യമങ്ങളോട് വിശദീകരിച്ചു.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter