യു.പി സര്‍ക്കാറിന്റെ ബുള്‍ഡോസര്‍ രാജ് നടപടിക്കെതിരെ സുപ്രീംകോടതി

ഉത്തര്‍പ്രദേശിലെ ബുള്‍ഡോസര്‍ രാജിന് കനത്ത പ്രഹരവുമായി സുപ്രീംകോടതി. നിയമവിരുദ്ധമായി വീടുപൊളിക്കപ്പെട്ട ആറുപേര്‍ക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തര്‍ പ്രദേശിലെ പ്രയാഗ് രാജ് ജില്ല അധികൃതരോട് സുപ്രീംകോടതി ഉത്തരവിട്ടു. രാജ്യത്ത് ആദ്യമായാണ് ബുള്‍ഡോസര്‍ രാജില്‍ നഷ്ടപരിഹാരത്തിന് വിധിയുണ്ടാകുന്നത്.

വീടുപൊളിച്ചത് നിയമവിരുദ്ധവും മനുഷ്യത്വരഹിതവുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസുമാരായ അഭയ് എസ് ഓഖ, ഉജ്വല്‍ ഭൂയാന്‍ എന്നിവരടങ്ങിയ ബെഞ്ചിന്റെ നടപടി.അഭിഭാഷകന്‍,പ്രൊഫസര്‍,രണ്ട് വിധവകള്‍ ഉള്‍പ്പെടെ ആറുപേരുടെ വീടുകളാണ് അനധികൃതമെന്നാരോപിച്ച് തകര്‍ത്തത്.പാര്‍പ്പിടമെന്ന അവകാശവും ഭരണഘടനയിലെ 21ാം അനുഛേദത്തിന്റെ ഭാഗമാണെന്ന് എല്ലാവരും പ്രത്യേകിച്ച് പ്രയാഗ് രാജ് ഡവലപ്‌മെന്റ് അതോറിറ്റി ഓര്‍ക്കണമെന്ന് കോടതി ചൂണ്ടിക്കാട്ടി.

നിയമവിരുദ്ധമായി ഒരാളുടെ വീട് പൊളിക്കുന്നത് 21ാം അനുഛേദത്തിന്റെ ലംഘനമാണ്.നിര്‍മാണം അനധികൃതമാണെന്ന ആരോപണമുണ്ടെങ്കില്‍ യഥാവിധി നോട്ടീസ് നല്‍കണം.ചുമരില്‍ നോട്ടീസ് പതിപ്പിച്ചുവെക്കുന്ന പരിപാടി പറ്റില്ലെന്നും കോടതി വ്യക്തമാക്കി. നടപടി ക്രമങ്ങള്‍ പാലിക്കാതെയാണ് വീട് പൊളിച്ചിരിക്കുന്നതെന്നും നടപടി തങ്ങളുടെ മനസ്സാക്ഷിയെ ഞെട്ടിച്ചുവെന്നും സുപ്രീംകോടതി പറഞ്ഞു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter