മോദിക്ക് മുസ്‌ലിം വിരുദ്ധ രോഗം: തെലുങ്കാന മുഖ്യമന്ത്രി

നരേന്ദ്രമോദിക്ക് മുസ്‌ലിം വിരുദ്ധ രോഗമാണെന്ന് തെലുങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവു.

ജോലികളില്‍ മുസ്‌ലിംകള്‍ക്ക് സംവരണം നല്‍കാനുള്ള തീരുമാനം വൈകുന്നത് കേന്ദ്രസര്‍ക്കാറിന്റെ  വീഴ്ചയാണ്. ഇത്മായി ബന്ധപ്പെട്ട് മോദിക്ക് 30 കത്തുകളെഴുതിയെങ്കിലും പ്രതികരിച്ചില്ല.

ഹിന്ദുക്കളും മുസ്‌ലിംകളും സംബന്ധിച്ച ചര്‍ച്ചയില്‍ മാത്രമേ മോദിക്ക് താത്പര്യമുള്ളൂ.പ്രധാനമന്ത്രിക്ക് എല്ലാവരെയും ഒരുപോലെ കാണാനാവുന്നില്ല.
വര്‍ഗീയത വളര്‍ത്താനാണ് അദ്ധേഹത്തിന് താത്പര്യമെന്നും കെ.ചന്ദ്രശേഖര റാവു പറഞ്ഞു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter