പൗരത്വ ഭേദഗതി നിയമത്തിനെതിരെ  പ്രമേയം പാസാക്കി തമിഴ്‌നാട്

 പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കി തമിഴ്‌നാട് സര്‍ക്കാര്‍. ഇന്ത്യന്‍ മതേതരത്വ മൂല്യങ്ങള്‍ക്ക് വിരുദ്ധവും മതസൗഹാര്‍ദം തകര്‍ക്കുന്നതുമാണ് നിയമമെന്ന് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ പറഞ്ഞു.

എല്ലാ വിഭാഗങ്ങളുടെയും താല്‍പര്യങ്ങള്‍ നോക്കി വേണം ഭരണം നടത്താന്‍. അതാണ് ജനാധിപത്യ തത്വം. എന്നാല്‍ അഭയാര്‍ഥികള്‍ക്കെതിരാണ് കേന്ദ്രം പാസാക്കിയ പൗരത്വ നിയമം. അവര്‍ക്കിടയില്‍ മതത്തിന്റെയും ജന്മനാടിന്റെയും അടിസ്ഥാനത്തില്‍ വിവേചനം സൃഷ്ടിക്കുന്നതാണ് നിയമം-സ്റ്റാലിന്‍ പറഞ്ഞു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter