യമനില്‍ ഹൂതികള്‍ക്കെതിരെ പോരാടാനുറച്ച് അമേരിക്ക

യമനില്‍ വിമത വിഭാഗമായ ഹൂതികള്‍ക്കെതിരെയും അവര്‍ക്ക് സഹായമൊരുക്കുന്ന ഇറാനെതിരെയും ശക്തമായ ആക്രമണത്തിന് തയ്യാറായി അമേരിക്ക.
ഔദ്യോഗിക യമന്‍ സര്‍ക്കാരിന് വേണ്ടി രംഗത്തുള്ള അറബ് സഖ്യ സേനക്ക് കൂടുതല്‍ ശക്തി പകരുന്നതിനായി അമേരിക്കയുടെ ശക്തമായ ഇടപെടലിന് ട്രംപ് ഭരണകൂടം ചര്‍ച്ചകള്‍ ആരംഭിച്ചു കഴിഞ്ഞു. അമേരിക്കയുടെ ഭാഗത്തു നിന്നും ശക്തമായ രീതിയിലുള്ള ഇടപെടലിന് കാലം ഒരുങ്ങുന്നതായും യമന്റെ ചില ഭാഗങ്ങളിലെ ഹൂതികളുടെ ഇടപെടലിനെ തുടര്‍ന്ന് ദുരിതത്തിലായ പ്രദേശങ്ങള്‍ പിടിച്ചെടുക്കാന്‍ നീക്കം നടക്കുന്നതായും റിപ്പോര്‍ട്ട്.
 ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് അമേരിക്കന്‍ ഉന്നത ഉദ്യോഗസ്ഥര്‍ സഊദി സന്ദര്‍ശനം നടത്തിയപ്പോഴും യമന്‍ പ്രശ്‌നം പ്രധാനമായി ചര്‍ച്ച ചെയ്തിരുന്നു. സഊദിയുടെ അയല്‍ രാജ്യമായ യമനിലെ ഇറാന്‍ അധിനിവേശം സഊദിക്ക് ഏറെ ഭീഷണിയാണെന്നും അതിനാല്‍ അമേരിക്കയുടെ സഹായം ആവശ്യമാണെന്നുമായിരുന്നു സഊദിയുടെ നിലപാട്.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter