റോഹിങ്ക്യന്‍ പ്രശ്‌നം: അക്രമണങ്ങള്‍ക്കെതിരെ പ്രതികരണവുമായി തുര്‍ക്കി

 


റോഹിങ്ക്യകള്‍ കാലങ്ങളായി നേരിടുന്ന പ്രശ്‌നങ്ങള്‍ അക്രമണത്തിലൂടെ പരിഹരികക്കാനാവില്ലെന്ന് തുര്‍ക്കി ഭരണകൂടം.
അക്രമങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച തുര്‍ക്കി മറ്റൊരു വംശീയ സംഘര്‍ഷത്തിലേക്ക് തിരിയുന്ന വിധം രാജ്യത്തെ സംഘര്‍ഷങ്ങളെ നയിക്കരുതെന്ന് മ്യാന്‍മറിനോട് തുര്‍ക്കി ആവശ്യപ്പെടുകയും ചെയ്തു. എഴുതി നല്‍കിയ പ്രസ്താവനയിലാണ് തുര്‍ക്കി വിദേശ മന്ത്രാലയം ആവശ്യം ഉന്നയിച്ചത്.

പൗരാവകാശ ധ്വംസനങ്ങള്‍ നേരിടുന്ന റോഹിങ്ക്യകള്‍ക്കെതിരായ നിയന്ത്രണങ്ങള്‍ പിന്‍വലിക്കണമെന്ന് ഐക്യരാഷ്ട്ര സഭ മുന്‍തലവന്‍ കോഫി അന്നാന്‍ ആവശ്യപ്പെട്ടതിനു പിന്നാലെയാണ് ആക്രമണങ്ങളുണ്ടായതെന്ന് അപലപനീയമാണെന്നും പ്രസ്താവനയില്‍ പറയുന്നു.

ഒരിടവേളക്കു ശേഷം കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ റോഹിങ്ക്യകള്‍ക്കു നേരെയുള്ള ആക്രമണം ആരംഭിച്ചിരുന്നു. കഴിഞ്ഞ ദിവസമുണ്ടായ ആക്രമണങ്ങളില്‍ എഴുപതിലേറെ പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter