വെല്ലുവിളികളെ നേരിടാന്‍ ഒന്നിച്ചു നില്‍ക്കണം: അറബ് രാജ്യങ്ങള്‍
വെല്ലുവിളികളെ നേരിടാന്‍ ഒന്നിച്ചു നില്‍ക്കാന്‍ ആഹ്യാനം ചെയ്ത് അറബ് രാഷ്ട്രങ്ങള്‍.പ്രാദേശിക-അന്തര്‍ദേശീയ വിഷയങ്ങളില്‍ ഒന്നിച്ചു പോരാടാന്‍ ആറ് അറബ് രാഷ്ട്രങ്ങളുടെ പ്രതിനിധികള്‍ ഒന്നിച്ചു ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി.
ജോര്‍ദാനില്‍ ചേര്‍ന്ന യോഗത്തില്‍ ഈജിപ്ത്, കുവൈത്ത്, യു.എ.ഇ, ജോര്‍ദാന്‍, ബഹ്‌റൈന്‍, സഊദി അറേബ്യ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള വിദേശകാര്യമന്ത്രിമാര്‍ പങ്കെടുത്തു.
പ്രാദേശിക വികസനവുമായി ബന്ധപ്പെട്ട് നയതന്ത്രബന്ധങ്ങള്‍ വിപുലപ്പെടുത്താന്‍ യോഗത്തില്‍ തീരുമാനമായി. വിവിധ രാജ്യങ്ങള്‍ നേരിടുന്ന വെല്ലുവിളികളും ചര്‍ച്ച ചെയ്തു.
വിദേശകാര്യമന്ത്രിമാരായ അയ്മന്‍ അല്‍ സഫാദി(ജോര്‍ദാന്‍), സമീഹ് ഷുക്കൂരി (ഈജിപ്ത്), സബാഹ് ഖാലിദ്( കുവൈത്ത്), അബ്ദുല്ല ബിന്‍ സയിദ് അല്‍ നഹ്‌യാന്‍ (യു.എ.ഇ), ഖാലിദ് ബിന്‍ അഹമ്മദ് അല്‍ ഖലീഫ (ബഹ്‌റൈന്‍), അദില്‍ അല്‍ ജുബൈര്‍ (സഊദി) തുടങ്ങിയവര്‍ പങ്കെടുത്തു.
ഇസ്രയേല്‍-ഫലസ്ഥീന്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ നടപടിയെടുക്കണമെന്നും ചര്‍ച്ചയില്‍ ആവശ്യമുയര്‍ന്നു.