ആയിരം പേരെ നിയമവിരുദ്ധമായി മതംമാറ്റിയെന്നാരോപിച്ച് യുപിയില്‍ രണ്ട് ഇസ്ലാമിക പ്രബോധകരെ അറസ്റ്റ് ചെയ്തു

ഇസ് ലാമിലേക്ക് ആയിരം പേരെ നിയമവിരുദ്ധമായി മതംമാറ്റിയെന്നാരോപിച്ച് രണ്ട് ഇസ് ലാമിക പ്രബോധകരെ യുപിയിലെ ഭീകരത വിരുദ്ധ സേന അറസ്റ്റ് ചെയ്തു. മുഹമ്മദ് ഉമര്‍ ഗൗതത്തെയും അദ്ദേഹത്തിന്റെ സഹായി മുഫ്തി മുഹമ്മദ് ജഹാംഗീറിനെയുമാണ് തെക്കന്‍ ഡല്‍ഹിയിലെ ജാമിയ നഗറിലെ അവരുടെ വീടുകളില്‍ നിന്ന് അറസ്റ്റ് ചെയ്തത്.

യുപിയിലെ ഗോമ്തി നഗര്‍ പോലിസ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ദവ സെന്ററിലെ ഉമര്‍ ഗൗതമിനും ജഗാംഗീറും പുറമെ പേര് രേഖപ്പെടുത്തിയിട്ടില്ലാത്ത ചിലരും പ്രതികളാണ്.

35 വര്‍ഷം മുമ്പ് ഇസ്ലാം സ്വീകരിച്ചയാളാണ് ഉമര്‍ ഗൌതം.ശ്യാം പ്രസാദ് ഗൌതമെന്നായിരുന്നു അദ്ദേഹത്തിന്‍റെ ആദ്യപേര്. മതംമാറ്റ നിരോധന നിയമത്തിലെ വകുപ്പുകള്‍ക്കൊപ്പം ഐപിസി 420, 120 ബി, 153 എ, 153 ബി, 295 എ, 511 എന്നിവയുംചുമത്തിയിട്ടുണ്ട്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter