കാനഡയിലെ മുസ് ലിം വിരുദ്ധ അക്രമണങ്ങളില്‍ 151 ശതമാനം വര്‍ധന

മുസ്‌ലിം വിരുദ്ധ അക്രമങ്ങളും വിദ്വേഷ കുറ്റങ്ങളും കാനഡയില്‍ വര്‍ധിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. 2017 ലെ പോലീസില്‍ റിപ്പോര്‍ട്ട് ചെയ്ത കുറ്റകൃത്യങ്ങളുട കണക്കുകള്‍ പ്രകാരമാണ് 151 % മുസ്‌ലിംകളെ ലക്ഷീകരിക്കുന്ന അക്രമങ്ങള്‍ ഉണ്ടെന്ന് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്.

2016 നെക്കാളും 47% വര്‍ധനവാണ് വിദ്വേഷ കുറ്റകൃത്യങ്ങളുടെ കാര്യത്തില്‍ പുറത്തുവന്നിട്ടുള്ളതെന്ന് സ്റ്റാറ്റിക്‌സുകള്‍  വ്യക്തമാക്കുന്നത്.
ഈ വര്‍ഷം 2,073 വിദ്വേഷ കുറ്റങ്ങളാണ് രേഖപ്പെടുത്തിയിട്ടുളളത്. 2016 നെക്കാളും 664 കുറ്റങ്ങളാണ് ഇപ്പോള്‍ വര്‍ധിച്ചിട്ടുള്ളത്.

കൂടുതല്‍ വിദ്വേഷ കുറ്റങ്ങളും മുസ്‌ലിം, ജൂത, കറുത്ത വര്‍ഗക്കാരെ ലക്ഷീകരിച്ചുള്ളതാണ്. കാന്‍ണ്ടറിയോ, ക്യൂബെക് എന്നീ ഇടങ്ങളാണ് കുറ്റകൃത്യങ്ങളില്‍ കൂടുതല്‍ വര്‍ധനവ് വന്നിട്ടുള്ളത്.
2016 ല്‍ മുസ്‌ലിം ജനസംഖ്യക്ക് നേരെയുള്ള അതിക്രമം കുറവായിരുന്നെങ്കിലും ഇപ്രാവശ്യം അതിരിട്ടിയായി വര്‍ധിച്ചിരിക്കുകയാണ്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter