ഫലസ്ഥീന്‍ ഐക്യത്തിന് കൂടിക്കാഴ്ചകളുമായി വീണ്ടും ഹമാസ്

 


ഫലസ്ഥീന്‍ ഐക്യത്തിന് വേണ്ടി ഫലസ്തീനിലെ വിവിധ നേതാക്കളുമായി കൂടിക്കാഴ്ചയും ചര്‍ച്ചയുമൊരുക്കി ഹമാസ്.
ഹമാസ് നേതാക്കള്‍ ഫലസ്ഥീനിലെ വിവിധ വിഭാഗങ്ങളുമായി ചര്‍ച്ച നടത്തുകയും വരും വാരം തന്നെ ഗാസയുടെ നിയന്ത്രണം ഏകീകൃത ഭരണകൂടത്തെ ഏല്‍പിക്കുകയും ചെയ്യുമെന്ന് അല്‍ റസ് ല ന്യൂസ് പേപ്പര്‍ റിപ്പോര്‍ട്ട് ചെയ്തു.
ഗാസയില്‍ വെച്ച് ചേര്‍ന്ന പ്രധാനയോഗത്തില്‍ ഹമാസ് രാഷ്ട്രീയ സമിതി അധ്യക്ഷന്‍  ഇസ്മാഈല്‍ ഹനിയ്യ, ഗാസയിലെ ഹമാസ് മേധാവി യഹ്‌യ അല്‍ സിന്‍വാര്‍ തുടങ്ങിയവര്‍ മറ്റു നേതാക്കള്‍ക്കൊപ്പം പങ്കെടുത്തിരുന്നു.ഫതഹ് പാര്‍ട്ടിയുമായി ഹമാസ് കെയ്‌റോയില്‍ വെച്ചുണ്ടാക്കിയ ധാരണകളും ഭരണസമിതി പിരിച്ചുവിടാനുള്ള ഹമാസിന്റെ തീരുമാനവും അറിയിക്കലായിരുന്നു കൂടിക്കാഴ്ച്ചയുടെ പ്രധാന ലക്ഷ്യം. അടുത്ത ആഴ്ച തന്നെ ഐക്യ ഭരണകൂടത്തിന്റെ തലവനായ റാമി ഹംദുല്ല ഗാസയുടെ നിയന്ത്രണം ഏറ്റെടുക്കും.
ഹംദല്ലയുടെ നേതൃത്തം ഏറെ പ്രതീക്ഷ നല്‍കുന്നുവെന്ന് ഹമാസ് വക്താവ് അബ്ദുല്‍ ലത്തീഫ് അല്‍ ഖാനു പറഞ്ഞു.
നേരത്തെ ഉപരോധത്തിലുണ്ടായിരുന്ന ഗാസയില്‍ പരിഹാരം കാണുന്നതിന് കൈറോവില്‍ ചേര്‍ന്ന യോഗത്തിലാണ് ഐക്യഭരണകൂടത്തിന്റെ തീരുമാനമുയര്‍ന്നത്.
കഴിഞ്ഞ സെപ്തംബര്‍ 17 നായിരുന്നു ഐക്യ ഭരണകൂടത്തെ കുറിച്ചുള്ള ഹമാസിന്റെ ആഹ്യാനം.
ഹമാസ് ഫതഹ് നേതാക്കളെയും ഐക്യ ഭരണകൂടത്തിന് വേണ്ടി നേരത്തെ സ്വാഗതം ചെയ്തിരുന്നു.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter