ഗള്‍ഫ് പ്രതിസന്ധി; കുവൈത്ത് ഇടപെടലിന് പിന്തുണയുമായി അറബ് ലീഗ്

അറബ് രാജ്യങ്ങള്‍ ഖത്തറുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ചതുമായി ബന്ധപ്പെട്ട പ്രതിസന്ധിയില്‍ മധ്യസ്ഥ ഇടപെടലുമായി നീങ്ങുന്ന കുവൈത്തിന് പൂര്‍ണ പിന്തുണയുമായി അറബ് ലീഗ്.
അറബ് ലീഗ് സെക്രട്ടറി ജനറല്‍ അഹ്മദ് അബുല്‍ ഗെയ്ഥാണ് കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍ -അഹ് മദ് അല്‍ ജാബിര്‍ അല്‍ സബാഹിന് അറബ് ലീഗിന്റെ പൂര്‍ണ പിന്തുണ അറിയിച്ചത്.
ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കാന്‍ ശ്രമിക്കുന്ന കുവൈത്തിന്റെ ഇടപെടലുകളിലെ പുരോഗതി കുവൈത്തിന്റെ  പ്രധാനമന്ത്രി, വിദേശകാര്യ മന്ത്രിതുടങ്ങിയവര്‍ മുഖേന ഫോണ്‍ സംഭാഷണത്തിലൂടെ കൂടുതല്‍ അറിയാന്‍ സാധിച്ചുവെന്ന് അറബ് ലീഗ് ഓഫീസ് മാധ്യമങ്ങളോട് വിശദീകരണം നല്‍കി.
കുവൈത്ത് വിദേശകാര്യമന്ത്രിയുടെ ഇടപെടലുകള്‍  പ്രതിസന്ധിയെ മാത്രമല്ല, ജി.സിസിയെയും എല്ലാ അറബ് രാജ്യങ്ങളെയും പ്രതിനിധീകരിക്കുന്നതാണെന്ന് അബ്ദുല്‍ ഗെയ്ഥ് വെളിപ്പെടുത്തിയെന്ന് അറബ് ലീഗ്  വ്യക്താവ് മഹ്മൂദ് അഫീഫി അറിയിച്ചു.
ഗള്‍ഫ് പ്രതിസന്ധി കുവൈത്തിന്റെ ഇടപെടലുകളിലൂടെ പരിഹാരം കാണാനുവെമെന്നും എല്ലാ അറബ് രാജ്യങ്ങളും തീവ്രവാദത്തിനെതിരെ ഒരുമിച്ചു പോരാടുമെന്നുമാണ്  അറബ് ലീഗ് പ്രതീക്ഷിക്കുന്നത്.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter