ചത്തീസ്ഗഢില്‍ പശുക്കടത്താരോപിച്ച് രണ്ട് മുസ്‌ലിം യുവാക്കളെ കൊലപ്പെടുത്തി

ട്രക്കില്‍ കാലികളെ കൊണ്ടുപോവുകയായിരുന്ന രണ്ട് മുസ്‌ലിം യുവാക്കളെ ചത്തീസ്ഗഢിലെ റായ്പൂരില്‍ ഗോരക്ഷയുടെ പേര് പറഞ്ഞ് അക്രമികള്‍ തല്ലിക്കൊന്നു ഉത്തര്‍പ്രദേശിലെ സഹറാന്‍പൂര്‍ സ്വദേശികളായ ചാന്ദ്മിയ,ഗുഡ്ഡുഖാന്‍ എന്നിവരാണ് കൊല്ലപ്പട്ടത്. ഇവരുടെ കൂടെയുണ്ടായിരുന്ന സദ്ദാംഖാന്റെ നിലഗുരുതരമാണ്. അറാങ്ങ് പുഴക്ക് കുറകെയുള്ള പാലത്തില്‍ കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് സംഭവം. 
മഹാസമുന്ദിലെ ഗ്രാമത്തില്‍ നിന്ന് എരുമകളെയും പോത്തുകളെയും ഒഡീഷയിലെ ചന്തയിലേക്ക് കൊണ്ടുപോവുകയായിരുന്നു ഇവരെന്ന് അറാങ്ങ് പോലീസ് സ്‌റ്റേഷന്‍ ഇന്‍ചാര്‍ജ് ശൈലേന്ദ്ര സിങ്ങ് ശ്യാം പറഞ്ഞു. ഇതിനിടെ ഇവരുടെ ട്രക്ക് ഗോരക്ഷ അക്രമികള്‍ പിന്തുടര്‍ന്നു. അറാങ്ങ് പാലത്തില്‍ പ്രതികള്‍ ആണികള്‍ വിതറിയിരുന്നു. വാഹനം ഇതില്‍ കയറിയതോടെ ടയര്‍ പഞ്ചറായി മുന്നോട്ട് പോകാന്‍ കഴിയാതെ കുടുങ്ങി, തുടര്‍ന്ന് ബൈക്കിലും വാഹനങ്ങളിലും എത്തിയ പന്ത്രണ്ടോളം പേര്‍ ട്രക്കിലുണ്ടായിരുന്നവരെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു.ചാന്ദ് മിയയെയും ഗുഡ്ഡുഖാനെയും അക്രമികള്‍ ട്രക്കില്‍ നിന്ന് വലിച്ചിട്ടതായി ആശുപ്രതിയില്‍ കഴിയുന്ന സദ്ദാം പറഞ്ഞു. സംഭവത്തെ കുറിച്ച് അന്വേഷിക്കാനും പ്രതികളെ പിടികൂടാനും റായ്പൂര്‍ അഡീഷനല്‍ പോലീസ് സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ 14 അംഗ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter