ഐക്യമാണ് ഫലസ്ഥീനികള്‍ക്ക് ഗുണകരം: ഹമാസ്

 

വര്‍ഷങ്ങളായി തുടരുന്ന ഫലസ്ഥീന്‍ പ്രശ്‌നത്തില്‍ ഐക്യമാണ് ഫലസ്ഥീനികള്‍ക്ക് ഗുണകരമെന്ന് ഹമാസ്. ഗാസ വിഷയത്തില്‍  അന്താരാഷ്ട്ര ഭരണകൂട നിയമങ്ങള്‍ക്കനുസരിച്ച് ഫലസ്ഥീനികള്‍ക്കൊപ്പം നില്‍ക്കാന്‍ തയ്യാറാണെന്ന് ഹമാസ് പൊളിറ്റിക്കല്‍ ബ്യൂറോ തലവന്‍ വ്യക്തമാക്കി.
ഫലസ്ഥീനി ജനതക്ക് ഉപകാരപ്രദമാകുന്ന തരത്തില്‍ ഫലസ്ഥീന്‍ വിഷയം കൈകാര്യം ചെയ്യാന്‍ ഹമാസ് ഒരുക്കമാണെന്ന് ഹമാസിന്റെ മുതിര്‍ന്ന നേതാവും എഴുത്തുകാരനും നിരീക്ഷകനുമായ യഹയ സിന്‍വാര്‍ ഗാസയിലെ യോഗത്തിനിടെ വിശദീകരിച്ചു.
ഫലസ്ഥീനിയന്‍ ചെറുത്തു നില്‍പ്പിന് കൂടെ നില്‍ക്കാനും ഫലസ്ഥീനിലെ രാഷ്ട്രീയ, സൈനിക, നിയമ, മാധ്യമ മേഖലകളില്‍ വികസനങ്ങള്‍ നടപ്പിലാക്കാനും ഹമാസ് തയ്യാറാണെന്ന് സിന്‍വാര്‍ പറഞ്ഞു.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter