കുട്ടികളോടുള്ള ക്രൂരത: കരിമ്പട്ടികയില്‍ ഇസ്രയേലിനെ ചേര്‍ത്ത് യു.എന്‍

യുദ്ധത്തില്‍ കുട്ടികളെ ആക്രമിക്കുകയും അപായപ്പെടുത്തുകയും ചെയ്യുന്ന രാജ്യങ്ങളുള്‍പ്പെട്ട യു.എന്‍ കരിമ്പട്ടികയില്‍ ഇസ്രയേലും. ഗസ്സയിലെ ആക്രമണത്തില്‍ ആയിരക്കണക്കിന് കുട്ടികള്‍ കൊല്ലപ്പെട്ടതായി ഇസ്രയേല്‍ സ്ഥരീകരിച്ചതിന് പിന്നാലെയാണ് നടപടി. 

യു.എന്‍ സെക്രട്ടറി ജനറല്‍ ആന്റോണിയോ ഗുട്ടറസിന്റെ തീരുമാനത്തെ ഇസ്രയേല്‍ അപലപിച്ചു.യു.എന്‍ നീക്കം അതിരുകടന്നതും അബദ്ധവുമാണെന്ന് ഇസ്രയേല്‍ അംബാസഡര്‍ ഗിലാദ് എര്‍ദാന്‍ പറഞ്ഞു. 

കുട്ടികളെ കൊലപ്പെടുത്തുകയും അംഗഭംഗം ചെയ്യുകയും ലൈംഗീകമായി പീഡിപ്പിക്കുകയും സ്‌കൂളുകളും ആശുപത്രികളും ആക്രമിക്കുകയും ചെയ്യുന്ന രാജ്യങ്ങളെയാണ് യു.എന്‍ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത്. റഷ്യ, കോംഗോ, സോമാലിയ,സിറിയ, ഹെയ്തി തുടങ്ങിയ രാജ്യങ്ങള്‍ നിലവില്‍ യു.എന്‍ കരമ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. യു.എന്‍ തീരുമാനത്തെ ഫലസ്ഥീന്‍ വിദേശകാര്യമന്ത്രി റിയാദ് മാലികി സ്വാഗതം ചെയ്തു.

Leave A Comment

1 Comments

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter