ഇസ്തംബൂളിലെ ചരിത്രപ്രസിദ്ധമായ മതപാഠശാല ഉദ്ഘാടനം ചെയ്ത് ഉര്‍ദുഗാന്‍

ഇസ്തംബൂളിലെ ആദ്യത്തെ ഓട്ടോമന്‍ സ്‌കൂളായ അയസോഫിയ ഫാത്തിഹ് മദ്രസ തുര്‍ക്കി പ്രസിഡണ്ട് ഉദ്ഘാടനം ചെയ്തു.
'നമ്മുടെ മഹത്തായ ഭൂതകാലത്തെ വര്‍ത്തമാനത്തിലേക്കും ഭാവിയിലേക്കും കൊണ്ടുപോകുന്നതിനും അത് നമ്മുടെ ജനങ്ങളുമായി ഒന്നിപ്പിക്കുന്നതിനും വളരെ പ്രധാനപ്പെട്ട ചുവടുവയ്പ്പാണിത്'. റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ വെള്ളിയാഴ്ച നടന്ന ഉദ്ഘാടന ചടങ്ങില്‍ പറഞ്ഞു.

ഇസ്തംബൂള്‍ കീഴടക്കിയ ശേഷം അയാസോഫിയക്കടുത്തായ ഈസ്ഥലം നഗരത്തിലെ ആദ്യ മദ്രസയായിരുന്നു. 1453 ല്‍ നഗരം കീഴടക്കിയ സുല്‍ത്താന്‍ മുഹമ്മദ് രണ്ടാമന് നല്‍കിയ പദവിയായ ഫാത്തിഹില്‍ നിന്നാണ് മദ്രസക്ക് ഈ പേര് ലഭിച്ചത്. 

വിവിധ കാലഘട്ടങ്ങളില്‍ അറ്റകുറ്റപ്പണികള്‍,നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എല്ലാം നടത്തി 1924 വരെ സ്‌കൂള്‍ പ്രവര്‍ത്തിച്ചിരുന്നു. പിന്നീട് രാജ്യത്തിന്റെ സമ്പന്നമായ ചരിത്രം മായ്ക്കാന്‍ ആഗ്രഹിച്ച ചിലര്‍ പൊളിച്ചുനീക്കിയതായിരുന്നുവെന്നും ഉര്‍ദുഗാന്‍ പറഞ്ഞു. 
ഫാത്തിഹ് സുല്‍ത്താന്‍ മുഹമ്മദ് യൂണിവേഴ്‌സിറ്റിക്ക് കീഴിലുള്ള ഈ മദ്രസ വീണ്ടും വിദ്യഭ്യാസ കേന്ദ്രമായി മാറുമെന്നും ഉര്‍ദുഗാന്‍ പറഞ്ഞു.

Leave A Comment

1 Comments

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter