സിറിയ പുനര്‍നിര്‍മിക്കാന്‍ സഹായവുമായി ജര്‍മനി
സിറിയ പുനര്‍ നിര്‍മ്മിക്കുന്നതിന്റെ ഭാഗവാക്കാവാന്‍ തങ്ങളും തയ്യാറാണെന്ന് ജര്‍മ്മനി. ജര്‍മ്മന്‍ വിദേശകാര്യമന്ത്രി ഹെയ്‌കോ മാസ് ആണ് സിറിയ പുനര്‍നിര്‍മ്മിക്കുന്നതില്‍ രാഷ്ട്രത്തിന്റെ സന്നദ്ധത വ്യക്തമാക്കിയത്. റഷ്യന്‍ വിദേശകാര്യമന്ത്രി സര്‍ദി ലാവ്‌റോയ്മായി ചര്‍ച്ച നടത്തുകയായിരുന്നു അദ്ധേഹം.
സ്വതന്ത്ര്യ തെരെഞ്ഞെടുപ്പാണ് സിറിയയിലെ രാഷ്ട്രീയ പരിഹാരം. അത് നടന്നാല്‍ സിറിയ പുനര്‍ നിര്‍മ്മിക്കുന്നതിന്റെ പാതി ഉത്തരാവാദിത്വം ഏറ്റെടുക്കാന്‍ തയ്യാറാണ്. ജര്‍മ്മന്‍ ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു. സിറിയയെ സുസ്ഥിര രാഷ്ട്രമാക്കുന്നതില്‍ തങ്ങള്‍ക്കും താത്പര്യമുണ്ട്. റഷ്യക്കോ ഇറാനെ തുര്ക്കിക്കോ മാത്രമായി അതിന് കഴിയില്ല.അദ്ധേഹം പറഞ്ഞു.
ഇദ്‌ലിബില്‍ കൂടുതല്‍ രാഷ്ട്രീയ കുഴപ്പങ്ങള്‍ സൃഷ്ടിക്കരുതെന്നും രാജ്യം വിട്ട് പലായനം ചെയ്തവരെ സംരക്ഷിക്കണമെന്നും അവരെ സിറിയയിലെ തിരിച്ചുകൊണ്ടുവരണമെന്നും ഹെകിയ മാസ് വിശദീകരിച്ചു.
ബശാറുല്‍ അസദുമായി പരിഹാരം ഉദ്ധേശിക്കുന്നില്ലെന്നും യു.എന്‍ നയിക്കുന്ന സമാധാന പ്രക്രിയയാണ് ലക്ഷ്യവെക്കുന്നതെന്നും അദ്ധേഹം പറഞ്ഞു. മാത്രമല്ല, റഷ്യ അഭയാര്‍ത്ഥികളെ സിറിയയിലേക്ക് വിടാന്‍ ഒരുക്കമാണെങ്കില്‍ ജര്‍മനി അതിനെ സ്വാഗതം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.