ലിബിയന്‍ പ്രതിസന്ധി ചര്‍ച്ച ചെയ്ത് അറബ്‌ലീഗും ഐക്യരാഷ്ട്രസഭയും

നിലവില്‍ ലിബിയയില്‍ തുടരുന്ന പ്രതിസന്ധി പരിഹാരം തേടി അറബ്‌ലീഗും ഐക്യരാഷ്ട്രസഭയും.അറബ്‌ലീഗ് സെക്രട്ടറി ജനറല്‍ അഹമ്മദ് അബ്ദുല്‍ ഗെയ്ഥും ലിബിയയിലെ യു.എന്‍ പ്രത്യേക പ്രതിനിധി ഗസാന്‍ സലാമിയുമാണ് ലിബിയയിലെ സമകാലിക രാഷ്ട്രീയ പ്രശ്‌നങ്ങളെ വിശകലനം ചെയ്തത്.

ലിബിയയിലെ അധികാരശക്തികള്‍ക്കിടയിലെ തര്‍ക്കങ്ങള്‍ അതിജീവിക്കുന്നതിന് വേണ്ട കാര്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കണമെന്ന് അബ്ദുല്‍ ഗെയ്ഥും സാലാമയും അംഗീകരിച്ചതായി അറബ് ലീഗ് വ്യക്താവ് മഹ്മൂദ് അഫീഫി പറഞ്ഞു.
2015 ലെ ശിക്‌റാത്ത് ഉടംബടി പ്രകാരമായിരിക്കണം ലിബിയന്‍ ഐക്യത്തിനും പ്രശ്‌നപരിഹാരത്തിനും വഴികണ്ടത്തേണ്ടതെന്നും കൂടിക്കാഴ്ചയില്‍ ധാരണയായി.
യു.എന്‍ പദ്ധതിക്ക് അറബ് ലീഗ് പൂര്‍ണപിന്തുണ നല്‍കുമെന്നും ലിബിയയിലെ വിഭാഗീയതയും തര്‍ക്കങ്ങളും അവസാനിപ്പിക്കകയാണ് ലക്ഷ്യമെന്നും ഗെയ്ഥ് പറഞ്ഞു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter