ഫലസ്ഥീനികളെ വംശഹത്യ ചെയ്യുമ്പോള്‍ ഞങ്ങള്‍ക്ക് നിശബ്ദരാവാന്‍ കഴിയില്ല: ഉര്‍ദുഗാന്‍
- Web desk
- Apr 28, 2024 - 11:21
- Updated: Apr 28, 2024 - 11:26
203 ദിവസമായി ഫലസ്ഥീനികള്‍ അനുഭവിക്കുന്ന വംശഹത്യയില്‍ തന്റെ രാജ്യം നിശബ്ദത പാലിക്കുമെന്ന് ആരും പ്രതീക്ഷിക്കേണ്ടെന്ന് തുര്‍ക്കി പ്രസിഡണ്ട് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍.ഇസ്തംബൂളില്‍ നടന്ന ലീഗ് ഓഫ് പാര്‍ലമെന്റേറിയന്‍സ് ഫോര്‍ ഖുദ്‌സിന്റെ അഞ്ചാം വാര്‍ഷിക സമ്മേളനത്തി ഉര്‍ദുഗാന്റെ പ്രസ്താവന.ഗാസ മുനമ്പിനെതിരെ ഇസ്രയേല്‍ അധിനിവേശ സേന ആരംഭിച്ച ആക്രമണത്തെ അദ്ദേഹം അപലപിച്ചു.
'ഖുദ്‌സ്‌ന്റെ എല്ലാ കോണിലും 400 വര്‍ഷമായി വിശുദ്ധ നഗരത്തെ സേവിച്ച നമ്മുടെ വീര പൂര്‍വ്വികരുടെ അടയാളങ്ങളുണ്ട്, അവ മായ്ക്കാന്‍ ആര്‍ക്കും കഴിയില്ല. 203 ദിവസമായി ഒറ്റക്ക് ചെറുത്തു നില്‍ക്കുന്ന നമ്മുടെ ഫലസ്ഥീനിയന്‍ സഹോദരങ്ങള്‍ക്കെതിരായ വംശഹത്യയെ കുറിച്ച് ഞങ്ങള്‍ നിശബ്ദത പാലിക്കുമെന്ന് ആരും പ്രതീക്ഷക്കണ്ട'- ഉര്‍ദുഗാന്‍ ചൂണ്ടിക്കാട്ടി.
പുരാതന ജറുസലേമിന്റെ ഐഡന്റിറ്റി ഇസ്രയേല്‍ ക്രമേണ ഇല്ലാതാക്കുകയും മുസ്‌ലിംകളുടെ ആദ്യ ഖിബ്‌ലയായ അല്‍ അഖ്‌സ മസ്ജിദിന്റെ പവിത്രതക്കെതിരായ ലംഘനങ്ങള്‍ വര്‍ധിപ്പിക്കുകയും ചെയ്യുന്നുവെന്ന് ഉര്‍ദുഗാന്‍ പറഞ്ഞു. അധിനിവേശക്കാര്‍ക്കെതിരെ ഭൂമി സംരക്ഷിക്കുന്ന ഹമാസിനെ ഒരു ദേശീയ വിമോചന പ്രസ്താനമായി തുര്‍ക്കി പരിഗണിക്കുന്നത് തുടരുമെന്നും അദ്ധേഹം ഊന്നിപ്പറഞ്ഞു. ഇസ്രയേലിന്റെ 54ഓളം ഉത്പന്നങ്ങള്‍ വ്യാപാര നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന ഒരേയൊരു രാജ്യം തുര്‍ക്കിയാണെന്നും ഉര്‍ദുഗാന്‍ വിശദീകരിച്ചു.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment