അല്‍ജസീറ ചാനലിന് വിലക്കേര്‍പ്പെടുത്തി ഇസ്രയേല്‍

ഗസ്സയിലെ ഇസ്രയേല്‍ ആക്രമണത്തിന്റെ തീവ്രത പുറംലോകത്തെത്തിച്ച, ഖത്തര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വാര്‍ത്താ ചാനലായ അല്‍-ജസീറക്ക് വിലക്കേര്‍പ്പെടുത്താന്‍ ഇസ്രയേല്‍ മന്ത്രിസഭയുടെ തീരുമാനം. 
ദേശസുരക്ഷയെ ബാധിക്കുന്നുവെന്ന വിശദീകരണം നല്‍കി നേരത്തെ വിദേശ ചാനലുകളെ താല്‍ക്കാലികമായി നിരോധിക്കാന്‍ ഇസ്രയേല്‍ തീരുമാനിച്ചിരുന്നു.എന്നാല്‍ അല്‍ജസീറ അടച്ചുപൂട്ടുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വ്യക്തമാക്കിയത്. 

അതേസമയം ഇസ്രയേല്‍ സര്‍ക്കാരിന്റെ ഈ കുറ്റകരമായ നീക്കത്തെ അപലപിക്കുന്നുവെന്ന് അല്‍ ജസീറ ചാനല്‍ അധികൃതര്‍ നടപടിയോട് പ്രതികരിച്ചു. നിരോധനം ഏര്‍പ്പെടുത്തിയതിന് പിന്നാലെ ചാനല്‍ പ്രവര്‍ത്തിക്കുന്ന ഓഫീസില്‍ ഇസ്രയേല്‍ ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തുകയും ഉപകരണങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter