ആയിശ ബീവിയെ ശിശുവത്കരിക്കുമ്പോൾ: ആവർത്തിക്കപ്പെടുന്ന ചോദ്യത്തിന്റെ പ്രസക്തിയെന്ത്?
പ്രവാചകൻ മുഹമ്മദ് നബി(സ) ആയിശ ബീവിയെ വിവാഹം ചെയ്ത സമയത്ത്‌ അവർക്ക് എത്ര വയസ്സായിരുന്നു എന്ന ചോദ്യം കേൾക്കാൻ തുടങ്ങിട്ട് വർഷങ്ങൾ ഒരുപാടായി.എന്താണ് ചോദ്യത്തിന്റെ പ്രസക്തി?
മെയ് 26-നാണ് ഭാരതീയ ജനതാ പാർട്ടിയുടെ വക്താവ് നുപൂർ ശർമ്മ നാഷണൽ ടെലിവിഷനിൽ പ്രവാചകനെ കുറിച്ച് മോശമായ പരാമർശം നടത്തിയത്.എന്നാൽ തൊട്ടു പിന്നാലെ ബി.ജെ.പി സർക്കാർ ശർമ്മയെ പാർട്ടിയിൽ നിന്ന് പുറത്താക്കി. ശേഷം വന്ന പാർട്ടിയുടെ നിലപാട് ഇങ്ങനെയാണ് "പാർട്ടി എല്ലാ മതങ്ങളെയും ഒരുപോലെ ബഹുമാനിക്കുന്നു".
പിന്നെ സോഷ്യൽ മീഡിയിൽ മുഴുവൻ പ്രവാചകന്റെയും ആശിയ ബീവിയുടെയും വിവാഹ സംബന്ധ വിഷയങ്ങളും കാർട്ടൂണുകളും നിറഞ്ഞു.പറഞ്ഞവർ കൈ ഒഴിഞ്ഞ വിഷയം മീഡിയ ഏറ്റെടുത്തു.
ആശിയ ബീവി കുട്ടിയായിരുന്നു എന്ന ട്വിറ്റർ എഫ്.ബി പോസ്റ്റുകൾ പ്രചരിച്ചു.പാർട്ടിയുടെ അജണ്ട കൃത്യമായി നടപ്പിലാക്കി.നാം മുമ്പും ഇത്തരം വർഗ്ഗീയ പ്രചരണങ്ങൾ കണ്ടതാണ്‌.
തെറ്റായ വാദങ്ങൾ
പ്രവാചകന്റെ വിവാഹം വിഷയം ചർച്ച ചെയ്യുമ്പോൾ നാം ചരിത്ര ബോധമുള്ളവരാകണം.കാരണം അത് നടക്കുന്നത് 2022ൽ അല്ല ,പുരോഗമ ചിന്തകൾ ഒന്നും തന്നെയില്ലാത്ത ഏഴാം നൂറ്റാണ്ടിലാണ്.ഏഷ്യയുടെ തെക്കു പടിഞ്ഞാറായി സ്ഥിതിചെയ്യുന്ന, ഏകദേശം മുപ്പത് ലക്ഷം ചതുരശ്ര കിലോമീറ്റർ വിസ്തീർണമുള്ള വിശാലമായ മരുപ്രദേശമാണ് അറേബ്യ. ഭരണകൂടങ്ങൾ സാഹിത്യം യുദ്ധം കള്ള് എല്ലാം അവിടെ വ്യാപകമായിരുന്നു.അവർക്ക് സ്ത്രീകൾ വെറും ശരീരങ്ങൾ മാത്രമായിരുന്നു. സംസ്കാരം ശൂന്യതയിൽ നിന്നുവന്ന സ്ത്രീ വിരുദ്ധ പ്രവർത്തനങ്ങൾ പ്രവാചകൻ വിലക്കി.
നല്ല വഴികൾ ഉപദേശിച്ചു.
Also Read:ആഇശ ബീവിയുടെ വിവാഹ പ്രായം: വസ്തുതയെന്ത്?

കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യ പകുതി ഇന്ത്യയിലെ സാഹചര്യം അത്ര വിഭിന്നമല്ല. എല്ലാ വീടുകളിലും ആശിയ ബീവിയുടെ വയസ്സുള്ള കുട്ടികൾ നിയമപ്രകാരം ഭാര്യമാരായിരുന്നു.1949-ലാണ് സ്ത്രീകളുടെ വിവാഹ പ്രായം 15 ആകുന്നത്.പിന്നീട് 1978-ൽ 15ൽ നിന്ന് 18 ലേക്ക് ഉയർത്തി.ഇതിനും എത്രയോ നൂറ്റാണ്ടുകൾ മുമ്പല്ലേ പ്രവാചകൻ ആശിയ ബീവിയെ വിവാഹം ചെയ്‌തത്‌.
എന്നാൽ എത്രയൊക്കെ നിയമം വന്നിട്ടുംയു.എൻ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ പ്രതിവർഷം 1.5 മില്ല്യൺ ശൈശവ വിവാഹം നടക്കുന്നുണ്ട്.1450 വർഷങ്ങൾ മുമ്പ് നടന്ന വിവാഹ വിഷയത്തിൽ വികാരങ്ങളും പ്രതിഷേധങ്ങളും സോഷ്യൽ മീഡിയ പോസ്റ്റുകളും നടത്തുന്നത്തിന്റെ ലക്ഷ്യമെന്താണ്? യഥാർത്ഥത്തിൽ മതം തന്നയാണ് അവരുടെ പ്രശ്നം.
ശൈശവ വിവാഹങ്ങൾ തടയാനുള്ള നിയമം കൊണ്ടുവരുന്നത് 1929-ലാണ്‌.ശേഷം 2006-ൽ 21 വയസ്സിന് താഴെയുള്ള പുരുഷനും 18 വയസ്സിന് താഴെയുള്ള സ്ത്രീക്കും വിവാഹം ചെയ്യാൻ പാടില്ല എന്ന നിയമവും വന്നു.ഇത്തരം വസ്തുതകൾ നിലനിൽക്കെയാണ് ആശിയ ബീവിയുടെ വിവാഹ പ്രായം ചർച്ചയാവുന്നത്. 
ആരാണ് കുട്ടി (child)
വയസ്സ് മാത്രം നോക്കി കുട്ടികൾ എന്നു വിളിക്കാൻ കഴിയുമോ? അതോ പ്രായപൂർത്തി ആയവർ മാത്രമാണോ അവയിൽ ഉൾപ്പെടുക? 
ലോകത്ത് പലനാടുകളിലും വ്യത്യസ്ത വിവാഹ പ്രായമാണ്.ഇന്ത്യയിൽ പ്രത്യേക വിവാഹപ്രായമൊന്നും ഇല്ലായിരുന്നു.ആദ്യം വിവാഹപ്രായം 15 ആക്കുകയും പിന്നീട് അത് 18 ലേക്ക് ഉയർത്തി.എന്നാൽ ഇപ്പോൾ അത് 21 ലേക്ക് ഉയർത്തുന്ന ചർച്ചകളും വാദങ്ങളും നടക്കുന്നുണ്ട്.
ആശിയ ബീവിയെ ശിശുവത്കരിക്കുമ്പോൾ
ആശിയ ബീവി കേവലം ഒരു ഭാര്യ മാത്രമല്ല.വിവാഹ പ്രായവും വയസ്സും മാത്രം ചർച്ച ചെയ്ത് ആശിയ ബീവിയുടെ പ്രാധാന്യം ചുരുക്കുന്നത് ബോധപൂർവമാണ്. കാരണം മറ്റൊന്നല്ലങ്കിൽ കസ്തൂർബാ ഗാന്ധിയും ചർച്ചാ വിഷയമാവണം. 
ഇസ്‌ലാമിക ചരിത്രത്തിൽ ആശിയ ബീവി നടത്തിയ ഇടപെടലുകൾ വളരെ ബൃഹത്തായതാണ്.പ്രവാചകന്റെ ഭാര്യ എന്നത് വളരെ വലിയ അലങ്കാരവും ഒപ്പം ഒരുപാട് ഉത്തരവാദിത്വമുള്ള ഒന്നാണ്.
ആശിയ ബീവി നല്ല പണ്ഡിതയാണ്.പ്രവാചകന്റെ ജീവിതം കൂടുതൽ അടുത്തറിയാൻ അവർക്ക് സാധിച്ചു. പ്രവാചകന്റെ വിയോഗ ശേഷം 40 വർഷം പിന്നെയും ആശിയ ബീവി ജീവിച്ചു.പ്രവാചകനെ കുറിച്ചെഴുതിയ,ഹദീസുകൾ റിപ്പോർട്ട് ചെയ്തു,ആരും ഇതുവരെ അറിയാത്ത പ്രവാചകന്റെ സൂക്ഷ്‌മ തലങ്ങൾ ആശിയ ബീവി അനുചരന്മാർക്ക് പഠിപ്പിച്ചു കൊടുത്തു.
ഇസ്‌ലാമിക ലോകത്ത് വളരെ സങ്കീർണമായ വിഷയങ്ങളിൽ ആശിയ ബീവിയുടെ കൃത്യമായ ഇടപെടലുകളും അഭിപ്രായങ്ങളും കാണാം.
കാലം മെല്ലെ പുരോഗമിക്കുകയാണ്.മുമ്പ് ചെയ്ത കാര്യങ്ങൾ പിന്നീട് ഓർക്കുമ്പോൾ വലിയ വ്യത്യാസങ്ങൾ അനുഭവപ്പെടും. എന്നാൽ അതാവും അക്കാലത്ത് ഉത്തമം.വിവാഹ വിഷയം അക്കാദമി രീതിയിൽ മനസിലാക്കാനും പഠിക്കാനും അവസരം കണ്ടെത്തുന്നതിന് പകരം വർഗ്ഗീയ വേർതിരിവുകൾ ഉണ്ടാകാൻ നോക്കുന്ന ശത്രുക്കളെ തിരിച്ചറിയണം.
വിവര്‍ത്തനം: ശഫീഖ് കാരക്കാട്
കടപ്പാട് :scroll.in 
(2019 ല്‍ ജാമിയ മില്ലിയ സര്‍വകലാശാലയിലെ ലോ ഫാക്കല്‍റ്റിയില്‍ നിന്ന് ബിരുദം നേടിയ നബീല ജമീല്‍ ഇന്ന് ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അഭിഭാഷകയാണ്. )

Leave A Comment

1 Comments

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter