സുഡാനില്‍ പട്ടാള അട്ടിമറി; പ്രധാനമന്ത്രിയെ വീട്ടുതടങ്കലിലാക്കി

സുഡാനില്‍ ഇടക്കാല സര്‍ക്കാറിനെ അട്ടിമറിച്ച് സൈന്യംഅധികാരം പിടിച്ചെടുത്തു.പ്രധാനമന്ത്രി അബ്ദുല്ല ഹംദോക്കിനെയും മന്ത്രിസഭയിലെ മറ്റു അംഗങ്ങളെയും രാഷ്ട്രീയ നേതാക്കളെയും സൈന്യം അറസ്റ്റ് ചെയ്തു. ഹംദോക്കിനെ അജ്ഞാത കേന്ദ്രത്തില്‍ വീട്ടുതടങ്കലിലാക്കിയതായി വാര്‍ത്താവിനിമയ മന്ത്രാലയം അറിയിച്ചു.

ഇടക്കാല സര്‍ക്കാരും പരമോന്നത കൗണ്‍സിലും പിരിച്ചുവിട്ടതായി അറിയിച്ച ഭരണസമിതി ചെയര്‍മാന്‍ ജനറല്‍ അബ്ദുല്‍ ഫത്താഹ് അല്‍ബുര്‍ഹാന്‍ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായി വ്യക്തമാക്കി.

ദേശീയ ടെലിവിഷന്‍ ആസ്ഥാനത്തേക്ക് ഇരച്ചെത്തിയ സൈനികര്‍ ചിലജീവനക്കാരെ പിടിച്ചുകൊണ്ടുപോവുകയും ചെയ്തിട്ടുണ്ട്.വിമാനത്താവളങ്ങളും പ്രധാനറോഡുകളും അടച്ച സൈന്യം രാജ്യത്തെ വാര്‍ത്താവിനിമയ ബന്ധം വിച്ഛേദിച്ചിരിക്കുകയാണ്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter