2018 ല്‍ ഐക്യരാഷ്ട്രസഭയില്‍ ഏറ്റവും കൂടുതല്‍ അപലപിക്കപ്പെട്ട രാഷ്ട്രം ഇസ്രയേലെന്ന് റിപ്പോര്‍ട്ട്

കഴിഞ്ഞ വര്‍ഷം യു.എന്‍ പൊതു അസബ്ലിയില്‍ ഏറ്റവും കൂടുതല്‍ അപലപിക്കപ്പെട്ട രാഷ്ട്രം ഇസ്രയേലെന്ന് റിപ്പോര്‍ട്ട്. 

മനുഷ്യാവകാശങ്ങള്‍ക്കെതിരെയുള്ള അക്രമങ്ങള്‍, നിയമവിരുദ്ധമായ അനധികൃത കുടിയേറ്റങ്ങള്‍, ഫലസ്ഥീനികളുടെ വീട് ആക്രമിക്കല്‍ തുടങ്ങിയ വിഷയങ്ങളിലായി 20 ഓളം പ്രമേയങ്ങളാണ് ഐക്യരാഷ്ട്രസഭ ഇസ്രയേലിനെതിരെ പാസ്സാക്കിയത്.
ഇസ്രയേല്‍-ഫലസ്ഥീന്‍ പ്രശ്‌നത്തിന്റെ ഭാഗമായി ആറെണ്ണം പാസ്സാക്കിയത് ഇക്കഴിഞ്ഞ നവംബര്‍ അവസാനത്തോടെയാണ്. അമേരിക്കയടക്കമുള്ള രാഷ്ട്രങ്ങള്‍ കിഴക്കന്‍ ജറൂസലമിനെ ഇസ്രയേല്‍ തലസ്ഥാനമായി അംഗീകരിച്ചതിനെ തുടര്‍ന്ന് ഡിസംബറിലും ഐക്യരാഷ്ട്രസഭയില്‍ പ്രമേയം പാസ്സാക്കിയിരുന്നു.
500 ഓളം തവണയാണ് ഇസ്രയേലിനെ ഐക്യരാഷ്ട്രസഭയില്‍ അപലപിച്ചതെന്ന് അമേരിക്കയുടെ യു.എന്‍ പ്രതിനിധിയായ നിക്കിഹാലെ പറഞ്ഞു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter