ബാബരി; അന്തിമവാദം കേള്‍ക്കുന്നത് ജനുവരിയില്‍

ബാബരി മസ്ജിദ് കേസുമായി ബന്ധപ്പെട്ട് അന്തിമവാദം കേള്‍ക്കുന്നത് സുപ്രീം കോടതി ജനുവരിയിലേക്ക് മാറ്റി.

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗെഗോയ്, ജസ്റ്റിസുമാരായ  സഞ്ജയ് കൗള്‍,കെ.എം ജോസഫ് എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഉചിതമായ ബെഞ്ച്  കേസ് ജനുവരിയില്‍ പരിഗണിക്കുമെന്ന് 4മിനുട്ട് നീണ്ട വാദത്തിനൊടുവില്‍ ചീഫ് ജസ്‌ററിസ് അറിയിച്ചു. 


ബാബരി മസ്ജിദ് നിലനിന്നിരുന്ന അയോധ്യയിലെ രണ്ടേക്കര്‍ എഴുപത്തിയേഴ് സെന്റ് ഭൂമി സുന്നി വഖഫ് ബോര്‍ഡ്, നിര്‍മോഹി അഖാഡ, രാംലല്ല വിരാജ്മനിനുഅയി വിഭജിച്ചു നല്‍കിയ അലഹാബാദ് ഹൈക്കോടതി വിധിക്കെതിരെയുള്ള അപ്പീലുകളാണ് കോടതിയുടെ പരിഗണനയിലുളളത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter